ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി; നേട്ടമുണ്ടാക്കാതെ സി.പി.എം-കോണ്‍ഗ്രസ് സഖ്യം
|40 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്
അഗര്‍ത്തല: ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി. 40 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ഒരു ഘട്ടത്തില്‍ പോലും പാര്‍ട്ടി താഴെപ്പോയിരുന്നില്ല. ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരുന്നു. 11 സീറ്റുകളുമായി ടിപ്ര മോഥ പാര്‍ട്ടിയാണ് തൊട്ടുപിന്നില്‍. സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിനും നേട്ടമുണ്ടാക്കാനായില്ല. 9 സീറ്റുകളില്‍ മാത്രമാണ് സഖ്യം മുന്നേറുന്നത്.
രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എക്‌സിറ്റ് പോളുകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. മൂന്ന് സംസ്ഥാനങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഘാലയിലെ കിഴക്ക് പടിഞ്ഞാറൻ ഖാസി ഹിൽസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
20 സ്ത്രീകൾ ഉൾപ്പെടെ 259 സ്ഥാനാർഥികളാണ് ത്രിപുരയില്‍ ജനവിധി തേടിയത്. പ്രാദേശിക പാർട്ടിയായ തിപ്ര മോതാ 20 സീറ്റുകളിൽ ശക്തമാണ്. ബാക്കി 40 സീറ്റുകളിൽ പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോൺഗ്രസ് മുന്നണിയും തമ്മിലാണ്.