India
Flight ticket prices from Dubai to India are skyrocketing
India

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 7 യാത്രക്കാര്‍ക്ക് പരിക്ക്

Web Desk
|
17 May 2023 10:32 AM GMT

ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍

ഡല്‍ഹി: ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. 7 യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഉടന്‍ വൈദ്യസഹായം നൽകിയെന്നും അധികൃതർ പറഞ്ഞു.

"വിമാനത്തിലെ ജീവനക്കാര്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് ആദ്യം പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന ഡോക്ടറുടെയും നഴ്സിന്‍റെയും സേവനം ഉപയോഗപ്പെടുത്തി"- ഡി.ജി.സി.എയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയവും അന്വേഷണം ആരംഭിച്ചു.

വിമാനം ഇറങ്ങിയപ്പോള്‍ സിഡ്‌നിയിലെ എയർപോർട്ട് മാനേജരും യാത്രക്കാർക്ക് വൈദ്യസഹായം സജ്ജമാക്കിയിരുന്നു. മൂന്ന് യാത്രക്കാർ സിഡ്‌നി വിമാനത്താവളത്തിൽ വൈദ്യസഹായം തേടി. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

"2023 മെയ് 16ന് ഡല്‍ഹിയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ302 വിമാനത്തിലാണ് സംഭവം. വായുവിൽ പ്രക്ഷുബ്ധത അനുഭവപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടായി. വിമാനം സുരക്ഷിതമായി സിഡ്‌നിയിൽ ഇറക്കി. മൂന്ന് യാത്രക്കാർക്ക് അവിടെയെത്തിയപ്പോൾ വൈദ്യസഹായം നല്‍കി. ആരെയും ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നിട്ടില്ല"- എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Summary- Some passengers onboard an Air India flight were injured after the aircraft encountered severe turbulence. The incident was reported yesterday when the Air India flight taken off from Delhi for Sydney.

Similar Posts