India
India
തുർക്കി ഭൂകമ്പ ദുരിതാശ്വാസം: ഫ്രറ്റേണിറ്റിയും അസാപും ശേഖരിച്ച വസ്തുക്കൾ തുർക്കി അറ്റാഷേക്ക് കൈമാറി
|11 Feb 2023 2:56 PM GMT
സ്ലീപ്പിങ് ബാഗുകൾ, സൈ്വറ്ററുകൾ, സാനിറ്ററി പാഡുകൾ, കുട്ടികൾക്കുള്ള ഡൈപ്പറുകൾ എന്നിവയാണ് കൈമാറിയത്.
ന്യൂഡൽഹി: ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡൽഹി യൂണിവേഴ്സിറ്റി യൂണിറ്റും അസാപ് സ്റ്റുഡന്റസ് കമ്മ്യൂണിറ്റിയും സംയുക്തമായി തുർക്കി - സിറിയ ഭൂകമ്പ ബാധിതർക്ക് ശേഖരിച്ച വിവിധ വസ്തുക്കൾ തുർക്കി എംബസി അറ്റാഷേക്ക് യൂണിറ്റ് ഭാരവാഹികൾ കൈമാറി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡൽഹി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫയ്യാസ് അഷ്റഫ്, അസാപ് കൺവീനർ നവാർ ഇലഫ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അമീൻ അഹ്സൻ, ഫിദ ബിലാൽ, ജസീം എന്നിവർ ചേർന്ന് കൈമാറി. സ്ലീപ്പിങ് ബാഗുകൾ, സൈ്വറ്ററുകൾ, സാനിറ്ററി പാഡുകൾ, കുട്ടികൾക്കുള്ള ഡൈപ്പറുകൾ എന്നിവയാണ് കൈമാറിയത്.