India
യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈൽ ചിത്രവും മാറ്റി
India

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈൽ ചിത്രവും മാറ്റി

Web Desk
|
9 April 2022 5:45 AM GMT

സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയതു.ശനിയാഴ്ച പുലർച്ചെ 12:30 നാണ് ട്വിറ്റർ ഹാക്ക് ചെയ്തത്. ആദിത്യനാഥിന്റെ പ്രൊഫൈൽ ഫോട്ടോ മാറ്റി കാർട്ടൂണിസ്റ്റ് ചിത്രം മാറ്റിയതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്തായത്. ഉടനടി അത് വീണ്ടെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഹാക്ക് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് ട്വീറ്റുകളാണ് ഹാക്കർമാർ പോസ്റ്റ് ചെയ്തത്. പഴയ ട്വീറ്റുകളിൽ പലതും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹാക്കർമാർ ട്വീറ്റ് ചെയ്തവയെല്ലാം അധികൃതർ നശിപ്പിച്ചിട്ടുണ്ട്.

ഹാക്ക് ചെയ്തതിന്റെ ലക്ഷ്യം ഇനിയും കണ്ടെത്താനായിട്ടില്ല.സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.നാലു മില്യനിലധികം ഫോളോവേഴ്‌സാണ് ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ടിനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നിരവധി പ്രമുഖരുടെ ഒഫിഷ്യൽ അക്കൗണ്ടുകൾ മുമ്പും ഹാക്ക് ചെയ്തിട്ടുണ്ട്. 2021 ഡിസംബറിലാണ് മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇന്ത്യയിൽ ബിറ്റ് കോയിൻ നിയമവിധേയമാക്കിഎന്ന ട്വീറ്റായിരുന്നു മോദിയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ ഈ അക്കൗണ്ടും വീണ്ടെടുത്തിരുന്നു.

Similar Posts