India
ഹോള്‍ഡറിന്റെ ചതി, ലാസ്റ്റ് ബോൾ ത്രില്ലർ.. അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
India

ഹോള്‍ഡറിന്റെ ചതി, ലാസ്റ്റ് ബോൾ ത്രില്ലർ.. അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

Web Desk
|
30 April 2023 7:07 PM GMT

ഓപ്പണർ യശസ്വി ജയസ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റന്‍ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 212 റൺസെടുത്തു.

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റന്‍ സ്‌കോർ #MIvsRR

ഓപ്പണർ യശസ്വി ജയസ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റന്‍ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 212 റൺസെടുത്തു. വെറും 62 പന്തിൽ നിന്ന് എട്ട് സിക്‌സുകളുടേയും 16 ഫോറുകളുടേയും അകമ്പടിയിലാണ് വാംഖഡേയിലെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ സാക്ഷിയാക്കി ജയ്‌സ്വാള്‍ സെഞ്ച്വറി കുറിച്ചത്. 61 പന്തില്‍ 124 നിന്ന് റണ്‍സെടുത്ത് ഇന്നിങ്സിലെ അവസാന ഓവറിലാണ് ജയ്സ്വാള്‍ പുറത്തായത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്ത ശേഷം ജയ്സ്വാള്‍ ബട്‍ലര്‍ ജോഡി പിരിഞ്ഞു. 18 റണ്‍സായിരുന്നു ബട്‍ലറിന്‍റെ സമ്പാദ്യം. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം പിന്നീട് ക്രീസിലെത്തിയ മറ്റു ബാറ്റര്‍മാര്‍ക്കൊന്നും വലിയ സ്കോറുകള്‍ കണ്ടെത്താനാവാതിരുന്നപ്പോഴും ഒരറ്റത്ത് തകര്‍പ്പനടികളുമായി കളംനിറഞ്ഞ ജയ്സ്വാളിന്‍റെ പോരാട്ട വീര്യമാണ് രാജസ്ഥാന്‍ സ്കോര്‍ 200 കടത്തിയത്. ഐ.പി.എല്ലില്‍ ജയ്സ്വാളിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. സെഞ്ച്വറിയോടെ ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ജയ്സ്വാള്‍ ഒന്നാമതെത്തി.

ജയ് ജയ് ജയ്സ്വാള്‍ Yashasvi Jaiswal

ഓപ്പണർ യശസ്വി ജയസ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റന്‍ സ്‌കോർ. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം പിന്നീട് ക്രീസിലെത്തിയ മറ്റു ബാറ്റര്‍മാര്‍ക്കൊന്നും വലിയ സ്കോറുകള്‍ കണ്ടെത്താനാവാതിരുന്നപ്പോഴും ഒരറ്റത്ത് തകര്‍പ്പനടികളുമായി കളംനിറഞ്ഞ ജയ്സ്വാളിന്‍റെ പോരാട്ട വീര്യമാണ് രാജസ്ഥാന്‍ സ്കോര്‍ 200 കടത്തിയത്. ഐ.പി.എല്ലില്‍ ജയ്സ്വാളിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. സെഞ്ച്വറിയോടെ ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ജയ്സ്വാള്‍ ഒന്നാമതെത്തി.

ഐ.പി.എല്ലില്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. സണ്‍റൈസേഴ്സ് താരം ഹാരി ബ്രൂക്കാണ് ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത്.

ലാസ്റ്റ് ബോൾ ത്രില്ലർ; പഞ്ചാബിന് ആവേശ ജയം #CSKvPBKS

അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് പഞ്ചാബ് സൂപ്പര്‍ കിങ്സ്. ചെന്നൈ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. ഒരു പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്ദര്‍ റാസയാണ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചത്. പഞ്ചാബിനായി 42 റണ്‍സെടുത്ത പ്രഭ്സിംറാന്‍ സിങ്ങും 40 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണും മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ പഞ്ചാബ് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഐ.പി.എല്ലില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ ധോണീ #MSDhoni

ഇന്ന് പഞ്ചാബിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ധോണി ക്രീസിലെത്തിയപ്പോള്‍ ചിദംബരം സ്റ്റേഡിയത്തിലും സ്ഥിതി വ്യതസ്തമായിരുന്നില്ല. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന രണ്ട് പന്തും സിക്സറിന് പറത്തിയാണ് ധോണി വീണ്ടും ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ധോണിയുടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ ചെന്നൈ ടോട്ടല്‍ 200ലെത്തിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറുടെ ലാസ്റ്റോവര്‍ നോക്കിനെ ആര്‍ത്തലച്ചുകൊണ്ടാണ് ഗ്യാലറി വരവേറ്റത്.

മാന്‍ ഓഫ് ട്വെന്‍റീത്ത് ഓവര്‍ എന്ന ഹാഷ്ടാഗാണ് ധോണിയുടെ അവസാന ഓവറിലെ രണ്ട് സിക്സറുകള്‍ക്ക് ശഷം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ ഹാഷ്ടാഗ്. ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിലെ സിക്സര്‍ ഉള്‍പ്പെടെ ധോണി അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ നേടുന്ന സിക്സറുകളുടെ എണ്ണം 18 ആയി. ഇതൊരു ഐപിഎല്‍ റെക്കോര്‍ഡാണ്,ഐ.പി.എല്‍ കരിയറിലല്‍ ഇന്നിങ്സിന്‍റെ അവസാന രണ്ട് പന്തുകളില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ ധോണിയുടെ പേരിലായി.. 16 സിക്സറുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കീറോണ്‍ പൊള്ളാര്‍ഡിന്‍റെ പേരിലായിരുന്നു ഇതുവരെ അവസാന രണ്ട് പന്തുകളിലെ സിക്സര്‍ റെക്കോര്‍ഡ്.

മൻ കി ബാത്ത്@100 Narendra Modi

മൻ കി ബാത്ത് നൂറാം എപ്പിസോഡിൽ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി. എല്ലാവരിലും സന്ദേശമെത്തിക്കാനായി. ശ്രോതാക്കളാണ് മൻ കി ബാത്ത് വിജയിപ്പിച്ചത്. ഇത്രയും ദൂരം സഞ്ചരിച്ചത് അവിശ്വസനീയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൻ കി ബാത്ത് താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കി. എല്ലാ മേഖലകളെയും സ്പർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. മൻ കി ബാത്ത് ഒരു തീർഥയാത്രയാണ്. മുഖ്യമന്ത്രിയായപ്പോൾ ജനങ്ങളുമായി സംവദിച്ചിരുന്നു. ഡൽഹിയിലെത്തിയപ്പോൾ സ്ഥിതി മാറി, ഉത്തരവാദിത്തം വർധിച്ചു. ജനങ്ങളാണ് തനിക്ക് എല്ലാം. നിരവധി കാര്യങ്ങൾ മറ്റുള്ളവരിൽനിന്ന് പഠിച്ചു. ജനങ്ങളുമായി ബന്ധപ്പെടാനാണ് മൻ കി ബാത്ത് എന്നും മോദി പറഞ്ഞു.

ഹോള്‍ഡര്‍ ചതിച്ചു... ടിം ഡേവിഡ് ഷോക്കില്‍ രാജസ്ഥാൻ #RRvMI

യശസ്വി ജയ്സ്വാളിന്‍റെ സെഞ്ച്വറി പാഴായി. രാജസ്ഥാന്‍റെ ബാറ്റിങ് വെടിക്കെട്ടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് മുംബൈക്ക് ആവേശ ജയം. വാംഖഡെയില്‍ അവസാന ഓവര്‍ വരെ ആവേശംനിറഞ്ഞുനിന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളും സിക്സര്‍ പറത്തിയാണ് ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്. 19.3 പന്തില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്‍റെ വിജയലക്ഷ്യം മുംബൈ മറികടന്നു.

ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടത്. എല്ലാവരെയും അത്ഭുതപ്പെടുത്തി എറിഞ്ഞ ആദ്യ മൂന്ന് പന്തുകളും സിക്സറിന് പറത്തിയാണ് ടിം ഡേവിഡ് മുംബൈ ക്യാമ്പിനെ ആഘോഷത്തിലാഴ്ത്തിയത്. ഹോള്‍ഡറുടെ മൂന്ന് പന്തുകളും ഫുള്‍ടോസ് ആയിരുന്നു എന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയായത്. 14 പന്തില്‍ 45 റണ്‍സെടുത്ത ടിം ഡേവിഡാണ് കളിയിലെ താരം. ടിം ഡേവിഡിനൊപ്പം അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും(29) മികച്ച പ്രകടനം കാഴ്ചവെച്ചു.

Similar Posts