എൽ.ജി.ബി.ടി.ക്യൂക്കാർ ത്രീവ്രവാദികളോ..?, ആവേശത്തിരയായി 'സലാർ'; ട്വിറ്റർ ട്രെൻഡിംഗ്സ്
|പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന 'സലാർ പാർട് 1 സീസ്ഫയർ'ന്റെ ട്രെയിലർ പുറത്തിറങ്ങി
ആവേശത്തിരയായി 'സലാർ'
പൃഥിരാജ്, പ്രഭാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ പാർട് 1 സീസ്ഫയർ ന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥിരാജ് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് സലാർ. ശ്രുതി ഹസ്സൻ, ജഗ്പതി ബാബു, ഈശ്വരി റാവു. ശ്രിയ റെഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടുർ നിർമിക്കുന്ന ചിത്രം കൂടിയാണ് സലാർ. ചിത്രം ഡിസംബർ 22ന് അഞ്ചു ഭാഷകളിലായി തിയേറ്ററുകളിലെത്തും.
തിയേറ്ററിൽ ആളിപടരുന്ന 'അനിമൽ'
ബോക്‌സ് ഓഫീസിൽ തരംഗമായി രൺബിർ കപൂർ ചിത്രം അനിമൽ. ആദ്യദിനം തന്നെ 17.50 കോടിയാണ് ചിത്രം കലക്ട് ചെയ്തത്. അതേസമയം ടൈഗർ 3 17.35 കോടിയാണ് നേടിയത്. അർജുൻ റെഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡി വാങ്ക സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആനിമൽ. വ്യവസായി ബൽബിർ സിങും മകൻ രൺവിജയും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനിൽ കപൂർ, രശ്മിക് മന്താന, ബോബി ദിയാൽ, ത്രിപ്തി ദിംരി, ശക്തി കപൂർ, സൗരബ് സച്ച്‌ദേവ, സുരേഷ് ഒബ്‌റോയി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
കൈക്കുലി കേസ്: ഇ.ഡി ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് പിടിച്ച് തമിഴ്നാട് പൊലീസ്
മുതിർന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ-മധുരൈ ഹൈവേയിൽ എട്ടു കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതുടർന്ന് തമിഴ്‌നാട് വിജിലൻസ് ആൻഡ് ആന്റ് കറപ്ക്ഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മധുരയിലെ സബ് ഡിവിഷണൽ ഓഫീസിൽ റെയ്ഡ് നടത്തുകയും ചെയ്തു. അറസ്റ്റിലായ അൻകിത് തിവാരി എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലും പരിശോധന നടത്തിയിട്ടുണ്ട്. 2016 ബാച്ച് ഓഫീസറായ അങ്കിത് തിവാരി ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ദിണ്ടിഗലിലെ ഒരു ഗവൺമെന്റ് ഡോക്ടറിൽ നിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് ട്വിറ്ററിൽ ഇ.ഡിക്കെതിരെ വ്യാപകമായ വിമർശനമാണുയരുന്നത്.
ലോക എയ്ഡ്‌സ് ദിനം: ഒന്നിച്ച് ഒരുമിച്ച് പൊരുതാം..
ഇന്ന് ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം. എച്ച്.ഐ.വിയെ കുറിച്ചും എയ്ഡ്‌സിനെകുറിച്ചും സമൂഹത്തിൽ വ്യക്തമായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയ്ഡ്‌സ് ഡേ ആചരിക്കുന്നത്. എയ്ഡ്‌സ് രോഗികളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകളാണ് സമൂഹത്തിലുള്ളത്. ഇത്തരം രോഗം ബാധിച്ചവരെ സ്പർശിക്കുന്നതിലുടെ വൈറസ് പകരുമെന്ന് ധാരണ പലർക്കുമുണ്ട്. രോഗികളിൽ നിന്നുള്ള രക്തം, മുലപ്പാൽ, ശുക്ലം, യോനി സ്രവങ്ങൾ തുടങ്ങിയ ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. 2030 ഓടെ എച്ച്.ഐ.വി പൂർണമായി തുടച്ചു നീക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
എൽ.ജി.ബി.ടി.ക്യൂക്കാർ ത്രീവ്രവാദികളോ..?
എൽ.ജി.ബി.ടി.ക്യു പ്രവർത്തകരെ തീവ്രവാദികളായി കാണണമെന്ന് റഷ്യൻ സുപ്രീം കോടതി വിധി. സ്വവർഗാനുരാഗികളും ട്രാൻജൻഡേഴ്‌സ് പ്രതിനിധികളും അറസ്റ്റിലായേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര പൊതുപ്രസ്ഥാനവും അതിന്റെ ഉപവിഭാഗങ്ങളും തീവ്രവാദികളാണെന്നും റഷ്യൻ പ്രദേശത്ത് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നുവെന്നുമാണ് കോടതിയുടെ വിധി.
ഡങ്കി ഡ്രോപ് 3: കിംഗ് ഖാൻ്റെ ഇഷ്ട ഗാനം പുറത്ത്
കിംഗ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ഡങ്കി ഡ്രോപ് 3 യുടെ പുതിയ ഗാനം പുറത്തിറങ്ങി. നികിലെ ദി കഭി ഹം ഖർ സെ എന്ന ഗാനം സോനു നിഗമാണ് ആലപിച്ചത്. ഡങ്കിയിലെ ഷാരുഖിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം കൂടിയാണിത്. സ്വന്തം നാട് വിട്ട് അന്യരാജ്യത്ത് ജീവിക്കേണ്ടി വരുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം നാടിനോടുള്ള ഒരാളുടെ സ്‌നേഹവും അവിടേക്ക് എത്താനുള്ള ഒരാളുടെ അടങ്ങാത്ത ആഗ്രഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. ജാവേദ് അക്തറിന്റെ വരികൾക്ക് പ്രീതമാണ് ഈണമിട്ടത്. രാജ്കുമാർ ഹിറാനിയാണ് ചിത്രമൊരുക്കുന്നത്. ചിത്രം ഡിസംബർ 21 തിയേറ്ററുകളിലെത്തും.