India
അശ്വിൻ ലോകകപ്പിലേക്ക്, പിടി മുറുക്കി ഇ.ഡി, ത്രില്ലടിപ്പിക്കാൻ ലിയോ ദാസ്; ട്വിറ്റർ ട്രെൻഡിംഗ്സ്
India

അശ്വിൻ ലോകകപ്പിലേക്ക്, പിടി മുറുക്കി ഇ.ഡി, ത്രില്ലടിപ്പിക്കാൻ ലിയോ ദാസ്; ട്വിറ്റർ ട്രെൻഡിംഗ്സ്

Web Desk
|
28 Sep 2023 4:45 PM GMT

അക്‌സർ പട്ടേലിന് പകരക്കാരനായാണ് അശ്വിൻ ടീമിലെത്തുന്നത്

അശ്വിൻ ലോകകപ്പിലേക്ക്

ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ലോകകപ്പ് സ്‌ക്വാഡിലേക്ക്. ഏഷ്യകപ്പ് സൂപ്പർ ഫോറിൽ പരിക്കേറ്റ അക്‌സർ പട്ടേലിന് കളിക്കാൻ സാധിക്കാത്തതിനാലാണ് പകക്കാരനായി അശ്വിൻ എത്തുന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിന് മുൻപ് മാധ്യമങ്ങളെ കാണുമ്പോൾ രോഹിത് അശ്വിൻറെ ലോകകപ്പ് സാധ്യതളെക്കുറിച്ച് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പൂർത്തിയായ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെയാണ് അശ്വിൻ ഏകദിന ടീമിലേക്ക് വീണ്ടുമെത്തുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് താരം ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ജേഴ്‌സി അണിയുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ഭേദപ്പെട്ട ബോളിംഗ് പ്രകടനമാണ് അശ്വിൻ കാഴ്ചവെച്ചത്. തിരിച്ചുവരവിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം മത്സരത്തിൽ നിർണായക അവസരത്തിൽ മൂന്ന് വിക്കറ്റുകൾ പിഴുത് ഓസീസിനെ തകർത്തിരുന്നു.

ഈ സാഹചര്യത്തിൽ അശ്വിൻറെ ക്ലാസും പരിചയസമ്പത്തും യാതൊരു കാരണവശാലും അവഗണിക്കാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. മാത്രമല്ല ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ആയതുകൊണ്ട് തന്നെ ഇന്ത്യൻ സാഹചര്യവും താരത്തിൻറെ അനുഭവസമ്പത്തും മുതലെടുക്കാൻ തന്നെയാകും ടീമിന്റൈ ശ്രമം. 2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലും 2016ലെ ഇന്ത്യയിൽ വെച്ചുനടന്ന ടി20 ലോകകപ്പിലും അശ്വിൻ ടീമിന്റെ ഭാഗമായിരുന്നു.

ബംഗാളിലും പിടി മുറുക്കി ഇ.ഡി

പശ്ചിമ ബംഗാളിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിൽ ത്രിണമൂൽ കോൺഗ്രസ് ഓക്ടോബർ മൂന്നിന് നടക്കാനിരിക്കെ അന്നെ ദിവസം ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ സമൺസ് അയച്ചതായി ത്രിണമൂൽ കോൺഗ്രസ് നാഷ്ണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സോഷ്യൽ മീഡിയിൽ അറിയിച്ചു. സമൺസിന്റെ കോപ്പിയും അഭിഷേക്ക പങ്കുവെച്ചിട്ടുണ്ട്.

സ്‌കൂൾ നിയമന കുംഭ കോണത്തിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേകിനെതിരെ ഇ.ഡി അന്വേഷണം നടത്തുന്നത്. നേരത്തെ അഭിഷേക് ബാനർജിക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ബംഗാളിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ അഭിഷേക്് ബാനർജിക്കുള്ള പങ്കാണ് ഇ.ഡി അന്വേഷിക്കുന്നത്.

ത്രില്ലടിപ്പിക്കാൻ ലിയോ ദാസ്

ദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ രണ്ടാം ഗാനം പുറത്തിറങ്ങി. ബാഡ്ആസ്സ് എന്ന് പേരിട്ട് ഗാനം ലിയോ ദാസ് എന്ന് വിജയ് അവതരിപ്പിക്കുന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഗാനമാണ്. വിജയ്ക്കായി അനിരുദ്ധ് ഒരുക്കുന്ന ഒരു അടിപൊളി ഗാനം തന്നെയാണിത്. വിഷ്ണു ഇടവന്റെതണ് വരികൾ. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ചയ് ദത്താണെന്നാണ് വിവരം.

നേരത്തെ ചെന്നൈയിൽ വെച്ച് നടക്കാനിരുന്ന ഓഡിയോ ലോഞ്ച് വേണ്ടെന്ന് വച്ചതിന് പിന്നാലെയാണ് രണ്ടാം ഗാനം പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അണിയറ പ്രവർത്തകർ ഓഡിയോ ലോഞ്ച് വേണ്ടെന്നു വെച്ചത്. ഇതിന് മമ്പ് പുറത്തിറങഅങിയ നാൻ റെഡി താൻ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഗാനം വിജയ് തന്നെയാണ് ആലപിച്ചത്. വിഷ്ണു ഇടവൻ തന്നെയാണ് ഈ ഗാനത്തിന്റെ വരികളും ഒരുക്കിയത്.

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് വിടവാങ്ങി

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എം.എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ബോർലോഗ് അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 1966 ൽ മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമാക്കി മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു. ഇതാണ് സ്വാമിനാഥനെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കിയത്.

സ്വാമിനാഥൻറെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. ഡോ.മങ്കൊമ്പ് കെ.സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്ത് 7നാണ് സ്വാമിനാഥൻ ജനിച്ചത്.

ചിറ്റ വാർത്താസമ്മേളനത്തിനിടെ പ്രതിഷേധം

ബാംഗ്ലൂരിൽ സിദ്ധാർഥിന്റെ ഏറ്റവും പുതിയ ചിത്രമായ ചിറ്റയുടെ വാർത്താ സമ്മേളനം കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ചവർ തടസ്സപ്പെടുത്തി. കാവേരി നദിയിലെ ജലം തമിഴ്‌നാടുമായി പങ്കിടന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ കേന്ദ്രബിന്ദു ബാംഗ്ലൂരാണ്. വാർത്താ സമ്മേളനം നിർത്തണമെന്ന് പറഞ്ഞ് കന്നഡ സംരകഷണ വേഗികെ അംഗങ്ങൾ ബഹളം വെക്കുകയായിരുന്നു.

ഇതിനിടിയിൽ സിദ്ധാർഥ് നിശബ്ദനായിരുന്നു. ഒരു തവണ സിദ്ധാർഥ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ ബഹളത്തെ തുടർന്ന് നിർത്തുകയും മാധ്യമങ്ങളോട് നന്ദി പറഞ്ഞ് പുറത്തു പോവുകയുമായിരുന്നു. വളരെയധികം പ്രേക്ഷക് പ്രതികരണം ലഭിച്ച് മുന്നേറുന്ന സിനിമയാണ് ചിറ്റ. എസ്.യു അരുൺ കുമാറാണ് ചിത്രം ഒരുക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. എറ്റാകി എന്റർടെയിൻമെന്റിന്റെ ബാനറിൽ സിദ്ധാർഥ് തന്നെയാണ് ചിത്രം നിർമിച്ചത്.

രാം ചരണുള്ള സിനിമയക്ക് 16 വയസ്

പ്രമുഖ തെലുങ്ക് നടൻ രാംചരൺ സിനിമയിലെത്തിയിട്ട് ഇന്ന് 16 വർഷം. താരത്തിന്റെ 16 വർഷങ്ങൾ വളരെയധികം ആവേശത്തോടെ ആഘോഷിക്കുകയാണ് ആരാധകർ. താരത്തിന്റെ കരിയറിലെ പ്രധാന നായിക കല്ലുകൾ ഉയർത്തി കാട്ടികൊണ്ടാണ് ആരാധകർ ആഘോഷ്മാക്കുന്നത്. 2007 ലെ ചിരുത എന്ന ചിത്രത്തിലൂടെയാണ് രാംചരൺ ആദ്യമായി സിനിമയിലെത്തുന്നത്.

Similar Posts