ഹോക്കിയിൽ മിന്നിതിളങ്ങി ഇന്ത്യ, നർഗീസിന് നൊബേൽ, സെഞ്ചുറി അടിക്കാനൊരുങ്ങി ഇന്ത്യ; ട്വിറ്റർ ട്രെൻഡിംഗ്സ്
|ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം
ഹോക്കിയിൽ മിന്നിതിളങ്ങി ഇന്ത്യ
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നയകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. മൻപ്രീത് സിംഗ്, രോഹിദാസ്, അഭിഷേക് എന്നിവരാണ് ജപ്പാന്റെ ഗോൾ വല കുലുക്കിയത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ 22-ാം സ്വർണമാണിത്. പുരുഷഹോക്കിയിൽ ഇത് നാലാമത്തെ തവണയാണ് ഇന്ത്യ സ്വർണം നേടുന്നത്. ഇതിന് മുമ്പ് 1966, 1998, 2014 ഏഷ്യൻ ഗെയിം സുകളിലാണ് ഇന്ത്യ സ്വർണം നേടിയത്.
നർഗീസിന് നൊബേൽ
2023ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദി അർഹയായി. സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്‌കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ ഇറാനിൽ തടവിൽ കഴിയുകയാണ് നർഗിസ്. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നർഗിസ്. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10 ന് ഓസ്ലോയിൽ പുരസ്‌കാരം സമ്മാനിക്കും.
ഏഷ്യൻ ഗെയിംസിൽ സെഞ്ചെറി അടിക്കാനൊരുങ്ങി ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ തികക്കുമെന്ന ഇന്ത്യൻ സംഘത്തിന്റെ ത്രീവ്ര ആഗ്രഹം ലക്ഷ്യം കണ്ടു. ഇപ്പോൾ 95 മെഡലുകൾ നേടിയ ഇന്ത്യക്ക് മെഡലുറപ്പിച്ച മത്സരങ്ങൾ വരും ദിവസങ്ങളിൽ വരാനുണ്ട്. പുരുഷ ഹോക്കിയിൽ സ്വർണം നേടിയതോടെ ആകെ മെഡൽ നേട്ടം 95ൽ എത്തിയത്. ഇനി അമ്പെയ്ത്തിലും കബഡിയിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യക്ക് ഉറച്ച മെഡലുകളുണ്ട്. ഇതുവരെ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമാണ് ഇന്ത്യ നേടിയത്.
ഓറഞ്ച് പടയെ എറിഞ്ഞു വീഴ്ത്തി പാകിസ്താൻ
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം മുന്നിൽവച്ച് തുടങ്ങിയ കളിയിൽ ആദ്യമൊന്ന് വിയർത്തെങ്കിലും പിന്നീട് ഗിയർ മാറ്റി നെതർലൻഡ്സിനെതിരെ വിജയം എറിഞ്ഞെടുത്ത് പാകിസ്താൻ. പാക് നിര ഓൾഔട്ടായി നേടിയ 286 റൺസ് മറികടക്കാൻ ഇറങ്ങിയ ഓറഞ്ച് പട ലക്ഷ്യത്തിന്റെ 81 റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. അർധ സെഞ്ചുറി നേടിയ ഓപണറും ഇന്ത്യൻ വംശജനുമായ വിക്രംജിത് സിങ്ങും ബാസ് ഡെ ലീദെയുമാണ് ടീമിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 41 ഓവറിൽ 205 റൺസിന് ടീമിലെ എല്ലാവരും പുറത്തായി. ടീം സ്‌കോർ 28ലെത്തി നിൽക്കെ ഓറഞ്ച് പടയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപണർ മാക്സ് ഒഡോവ്ഡാണ് ആദ്യം പുറത്തായത്.
മെസി ബാഴ്‌സയിലേക്കോ?
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ നിന്ന് മെസി മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പ്ലേ ഓഫിൽ എത്തിയില്ലെങ്കിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ലോണിൽ ബാഴ്‌സലോണയിലെത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിലേക്ക് അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മയാമി. എം.എൽ.എസ് സീസൺ ഒക്ടോബർ 21ന് അവസാനിക്കും. ഇന്റർ മയാമിക്ക് പ്ലേ ഓഫുകൾ നഷ്ടമായാൽ മെസിയുടെ സീസൺ ഇതോടെ അവസാനിക്കും.
2030ൽ പി.എസ്.ജിയിലേക്ക് പോയത് മുതൽ ബാഴ്സയിലേക്കുള്ള മടക്കം മെസി ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്റർ മിയാമിയിലേക്ക് മാറുന്നതിന് മുമ്പ്, ബാഴ്‌സയുമായി താൻ ചർച്ച നടത്തിയിരുന്നതായി മെസി സമ്മതിച്ചിരുന്നു. എന്നാൽ ക്ലബ്ബിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കം വളരെ സങ്കീർണമാക്കുകയായിരുന്നു.
ശിവകാർത്തികേയന്റെ 'ഏലിയൻ' ടീസർ പുറത്തിറങ്ങി
ശിവകാർത്തികേയൻ പ്രധാന കഥാപാത്രമായെത്തുന്ന ഏല്യൻ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സയൻസ് ഫിക്ഷൻ ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം അരുൺ കുമാറാണ് സംവിധാനം ചെയ്യുന്നത്. ശിവകാർത്തകേയന്റെ കഥാപാത്രവും ഏല്യനുമായുള്ള സ ൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു മികച്ച സിനിമാറ്റിക് അനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ശിവകാർത്തികേയന് പുറമെ രാകുൽ പ്രീത് സിങ്ങ്, കരുണാകരൻ, യോഗി ബാബു, ഭാനു പ്രിയ, ഇഷ കോപ്പികർ, എ.ആർ റഹ്മാന്റെ സംഗീതം ടീസറിന് മികച്ച അനുഭവം നൽകാൻ സാധിക്കുന്നുണ്ട്. 2024 പൊങ്കൽ റീലീസായി ചിത്രം തിയേറ്ററിലെത്തും.