ന്യൂസിലൻഡിന് രണ്ടാം ജയം, ഇസ്രയേൽ ജുതരുടെ രാജ്യമല്ല, വീണ്ടും വൈ.എസ്.ആറായി മമ്മൂട്ടി; ട്വിറ്റർ ട്രെൻഡിംഗ്സ്
|നെതർലൻഡ്സിനെതിരെ 99 റൺസിനാണ് ന്യുസിലൻഡ് വിജയിച്ചത്
ന്യൂസിലൻഡിന് രണ്ടാം വിജയം
ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് രണ്ടാം വിജയം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച കിവിപ്പട ഇന്ന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 99 റൺസിനാണ് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടി. എന്നാൽ ലക്ഷ്യം മറികടക്കാനുള്ള ഡച്ച് പരിശ്രമം പത്ത് വിക്കറ്റ് നഷ്ടത്തിൽ 46.3 ഓവറിൽ 223 റൺസിൽ അവസാനിച്ചു.
ഇസ്രായേൽ ജുതരുടെ രാജ്യമല്ല
ഇസ്രായേൽ ജൂതരുടെ രാജ്യമല്ലെന്നും ജുതായിസം സയണിസമല്ലെന്നും പ്രഖ്യാപിച്ച്് കൊണ്ട് ഇസ്രായേൽ പാതാക കത്തിച്ച് ഒരു വിഭാഗം ജുതർ. ഇസ്രായേലിന്റെ ചെയ്തികൾക്ക് ജൂതർ ഉത്തരവാദികളല്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. തോറ ജൂദായിസം എന്ന എക്സി ഹാൻഡിലൂടെയാണ് ഇസ്രായേൽ പതാക കത്തിക്കുന്ന വീഡിയോയും കുറിപ്പുകളും പ്രചരിക്കുന്നത്. സിയോണിസ്റ്റുകൾ വിശുദ്ധ ജൂതായിസത്തെ ചവിട്ടിമെതിക്കുകയാണെന്നും ഇസ്രായേലിലെ ജൂത അധിനിവേശകർ ജൂത കുടിയേറ്റക്കാരല്ല ഇസ്രായേൽ രുപീകരിക്കപ്പെടുന്നതിന് മുമ്പ് ജൂതരും മുസ് ലിംകളും ക്രൈസ്തവരും ഫലസതീനിൽ സമാധാ പുർവ്വം ജീവിച്ചു വരികായിരുന്നുവെന്നും സിയോണിസമാണ് ഇവരുടെ ഐക്യം തകർത്തതെന്നും തോറജൂദായിസം എക്സ് പേജ് ആരോപിച്ചു.
വീണ്ടും വൈ.എസ്.ആറായി മമ്മൂട്ടി
വൈ.എസ്.ആറായി മമ്മൂട്ടി വീണ്ടും വരുന്നു, മ്മൂട്ടി നായകനായ തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം ഉടൻവരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ആർ രാജശേഖര റെഡ്ഡിയുടെ കഥയാണ് യാത്രാ എന്ന ചിത്രം പറഞ്ഞത്. എന്നാൽ വൈ.എസ്. ആറിന്റെ മകനും അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് യാത്ര 2 പറയുന്നത്. തമിഴ് നടൻ ജീവയാണ് ജഗൻ മോഹൻ റെഡ്ഡിയായായി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയും ജീവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് യാത്രാ 2. 2024 ഫെബ്രുവരി 8 ന് ചിത്രം തിയേറ്ററുകളിലെത്തും.
സൈനബ് അബ്ബാസിനെ തിരിച്ചയച്ച് ഇന്ത്യ
ഹിന്ദു വിരുദ്ധ പരാമർശത്തെ തുടർന്ന് പാക്കിസ്താൻ അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യയിൽ നിന്നും തിരിച്ചയച്ചു. ഐ.സി.സി ഏകദിന ലോകകപ്പ് മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു സൈനബ് അബ്ബാസ്. സൈനബ് അബ്ബാസിന്റെ എക്സ് പോസ്റ്റുകളെ മുൻനിർത്തി ഡൽഹിയിലെ അഭിഭാഷകന്റെ പരാതിയെ തുടർന്നാണ് നടപടി. ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ശ്രലങ്കക്കെതിരെ പാക്കിസ്താൻ ഏറ്റുമുട്ടുന്നതിന് 24 മണിക്കൂറുകൾക്ക് മുമ്പാണ് സൈനബിനെ തിരിച്ചയച്ചത്.
ലിയോ മുന്നാം ഗാനം നാളെ
വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ മുന്നാമത്തെ ഗാനം നാളെ പുറത്തിറങ്ങും 'അൻബു എന്നും ആയുധം' എന്ന് പേരിട്ട ഗാനം അനിരുദ്ധാണ് ചിട്ടപ്പെടുത്തിയത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ബാഡ് ആസ്സ് എന്ന ഗാനവും നാ റെഡിതാൻ എന്ന ഗാനവും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. അതിനിടെ ഒക്ടോബർ അഞ്ചിന് പുറത്തിറങ്ങിയ ലിയോയുടെ ട്രെയിലർ വളരെയധികം ത്രില്ലടിപ്പിക്കുന്നതായിരുന്നു. മികച്ച് ദൃശ്യാനുഭവം സിനിമ സമ്മാനിക്കുമെന്ന് ട്രെയിലർ ഉറപ്പു തരുന്നുണ്ട്. രണ്ടു മണിക്കൂർ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒക്ടോബർ 19ന് ചിത്രം തിയേറ്ററിലെത്തും.
ലൈക്കടിച്ച് പുലിവാല് പിടിച്ച് വിഘ്നേഷ് ശിവൻ
വിജയും സംവിധായകൻ ലോകേഷ് കനകരാജും തമ്മിൽ ശത്രുതയിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കവെ, വിജയും ലോകേഷും തെറ്റിപ്പിരിഞ്ഞെന്ന പോസ്റ്റ് ലൈക്ക് ചെയ്ത് വെട്ടിലായി സംവിധായകൻ വിഘ്‌നേഷ് ശിവൻ. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്‌നേഷ് തന്നെ രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ് വായിച്ചു നോക്കാതെയാണ് ലൈക്കടിച്ചതെന്നാണ് വിഘ്നേഷിന്റെ വിശദീകരണം.
ലിയോയിലെ 'നാ റെഡി' എന്ന ഗാനത്തിനു ശേഷം വിജയ്യും ലോകേഷും തമ്മിൽ പ്രശ്‌നങ്ങൾ രൂപപ്പെട്ടെന്നും അതിനു ശേഷമുള്ള പ്രമോഷനുകളിലൊന്നും ലോകേഷ് വിജയ് എന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം.