India
Russian force
India

റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു

Web Desk
|
12 Jun 2024 1:16 AM GMT

‘റഷ്യയിൽ തൊഴിൽ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം’

ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്.

സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ നിർത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയിൽ തൊഴിൽ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. നേരത്തെ വ്യാജ തൊഴിൽ വാഗ്ദാനത്തിൽപെട്ട് റഷ്യൻ സൈന്യത്തിൽ ചേരേണ്ടിവന്ന നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തിയിരുന്നു. ഇതിൽ മലയാളികളും ഉണ്ടായിരുന്നു.

Similar Posts