India
വാഹന മോഷണക്കേസ്; പൊലീസ് കോൺസ്റ്റബിളടക്കം മൂന്ന് പേർ അറസ്റ്റിൽ
India

വാഹന മോഷണക്കേസ്; പൊലീസ് കോൺസ്റ്റബിളടക്കം മൂന്ന് പേർ അറസ്റ്റിൽ

Web Desk
|
25 Dec 2021 11:24 AM GMT

പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ, കണ്ടെടുത്തത് 53 ഇരുചക്രവാഹനങ്ങൾ

ബംഗളൂരു നഗരത്തിലെ വൻ ഇരുചക്രമോഷ്ടാക്കൾ ഒടുവിൽ പിടിയിൽ. പൊലീസ് കോൺസ്റ്റബിളും മൂന്ന് കൂട്ടാളികളുമടങ്ങുന്ന ബൈക്ക് മോഷണ സംഘമാണ് അറസ്റ്റിലായത്. ഇവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. 77 ലക്ഷം രൂപ വിലമതിക്കുന്ന 53 ഇരുചക്രവാഹനങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തു. ബംഗളൂരു വിദ്യാരണ്യപുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഹൊന്നപ്പ ദുരദപ്പ മലഗി എന്ന രവിയാണ് മുഖ്യപ്രതി. 26 കാരനായ രമേശ്, 17 വയസുള്ള രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ.

പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി രവി വിദ്യാരണ്യപുരയിലെ ടൂവീലർ സർവീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പയ്യൻമാരെ കൂട്ടുപിടിക്കുകയായിരുന്നു. രമേശിന്റെ സഹായത്തോടെ ഇയാൾ പദ്ധതി തയ്യാറാക്കി. ഇതിനിടെ, മോഷ്ടിച്ച വാഹനങ്ങൾ വിൽക്കാൻ മുഖ്യപ്രതി രമേശിനോട് പറഞ്ഞു. അതിനുശേഷം കുറ്റാരോപിതനായ കോൺസ്റ്റബിൾ അവർക്ക് വിദ്യാരണ്യപുരയിലെ വാടകവീട്ടിൽ അഭയം നൽകുകയും ചെയ്തു.

നന്ദിനി ലേഔട്ട്, വിജയനഗർ, ഗംഗമ്മ സർക്കിൾ, പീനിയ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വാഹനങ്ങൾ മോഷ്ടിച്ചത്.ഓൺലൈൻ പരസ്യ പ്ലാറ്റ്ഫോമുകളിലൂടെയാണ് രവി വിൽപ്പനയ്ക്കുള്ള ബൈക്കുകളുടെ വിശദാംശങ്ങൾ കണ്ടെത്തുന്നത്. തുടർന്ന് ഇവർ മോഷ്ടിച്ച വാഹനങ്ങളുടെ നമ്പർ മാറ്റുകയും വ്യാജ ആർസി ബുക്കുണ്ടാക്കുകയും ചെയ്തു. കർണാടകയുടെ വടക്കൻ ജില്ലകളിലാണ് ബൈക്കുകൾ വിൽപ്പന നടത്തിയത്. ഒക്ടോബർ 29ന് രാജാജിനഗർ ഇൻഡസ്ട്രിയൽ ടൗണിലെ വ്യവസായിയുടെ വീടിന് പുറത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിലെ പരാതി അന്വേഷിക്കുന്നതിനിടയിലാണ് കോൺസ്റ്റബിളിന്റെ പങ്ക് കണ്ടെത്തിയത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കുകയും തുടർന്നാണ് കേസിലെ മുഴുവൻ പ്രതികളെയും പൊലസ വലയിലാക്കുന്നത്.

Similar Posts