യു.എ.ഇ പ്രസിഡന്റ് ഇന്ത്യയിൽ; അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി സ്വീകരിച്ചു
|വിമാനത്താവളത്തിൽനിന്ന് ഗാന്ധി നഗറിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റിനൊപ്പം റോഡ് ഷോ നടത്തും.
അഹമ്മദാബാദ്: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യു.എ.ഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഗാന്ധി നഗറിലേക്ക് ഇരുനേതാക്കളും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തും.
PM @narendramodi welcomed HH @MohamedBinZayed at Ahmedabad airport. His distinguished presence at the @VibrantGujarat Summit makes the Summit even more special. 🇮🇳 🇦🇪 pic.twitter.com/3VohyNMU0y
— PMO India (@PMOIndia) January 9, 2024
'വൈബ്രന്റ് ഗുജറാത്ത്' ആഗോള ഉച്ചകോടിയുടെ മുന്നോടിയായാണ് റോഡ് ഷോ. ഉച്ചകോടി നാളെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ലോകത്തെ പ്രധാന കോർപ്പറേറ്റ് കമ്പനികളുടെ സി.ഇ.ഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനുവരി 10, 11, 12 തീയതികളിലാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി.