India
India
ത്രിപുര വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ പോയ അഭിഭാഷകർക്കെതിരെ യുഎപിഎ
|4 Nov 2021 3:10 AM GMT
ത്രിപുരയിലെ വർഗീയ ആക്രമണത്തിന്‍റെ വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ പോയ അഭിഭാഷകർക്കെതിരെയാണ് യു.എ.പി.എ
ത്രിപുരയിലെ വർഗീയ ആക്രമണത്തിന്‍റെ വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ പോയ അഭിഭാഷകർക്കെതിരെ യുഎപിഎ. അഡ്വ. മുകേഷ്, അഡ്വ അൻസാർ ഇൻഡോറി എന്നിവർക്കെതിരെയാണ് യു എ പി എ പ്രകാരം കേസ് എടുത്തത്. നവംബർ 10നകം വെസ്റ്റ് അഗർത്തല പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവര്‍ക്കും പോലീസ് നിർദേശം നല്കി. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും പ്രകോപനവും സൃഷിട്ടിക്കുന്നതായാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മാസം 30 നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അഭിഭാഷക സംഘം തൃപുരയിലെത്തിയത്. കഴിഞ്ഞ ദിവസം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തിരുന്നു. അതിന് പിറകെയാണ് അഭിഭാഷകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. യു.എ.പിയിലെ 13 ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റുവകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.