ഉദയനിധി സ്റ്റാലിന് കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
|രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ചെപ്പോക്കിൽ നിന്നുള്ള എം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Tamil Nadu | DMK's youth wing secretary & CM MK Stalin's son Udhayanidhi Stalin takes oath as state minister, at Durbar Hall, Raj Bhavan in Chennai. pic.twitter.com/zR09QCfYIs
— ANI (@ANI) December 14, 2022
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. യുവജനകാര്യവും കായികവുമാണ് ഉദയനിധിക്ക് നൽകിയിരുക്കുന്ന വകുപ്പുകൾ. .45കാരനായ ഉദയനിധി നിർമാതാവും നടനും കൂടിയാണ്.
2019-ലാണ് ഉദയനിധി സ്റ്റാലിനെ ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ താരപ്രചാരകന് കൂടിയായിരുന്നു ഉദയനിധി. പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും വിമര്‍ശിച്ച് അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
"I see the minister post as a responsibility and will do my best to fulfil it," says Udhayanidhi Stalin, Sports and Youth Minister, Tamil Nadu pic.twitter.com/k4Cf46eNbB
— ANI (@ANI) December 14, 2022