India
ഡല്‍ഹി കലാപക്കേസ്; ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി
India

ഡല്‍ഹി കലാപക്കേസ്; ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

Web Desk
|
24 March 2022 8:10 AM GMT

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്

ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി കർകർദൂമ കോടതി തള്ളി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമർ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ചേർന്ന് സൃഷ്ടിച്ചതാണെന്നാണ് എഫ്.ഐ.ആറിലുള്ളത്. അന്നത്തെ അമേരിക്കൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഉമർ ഖാലിദ് നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ഉമർ ഖാലിദിന്‍റെ പ്രസംഗം ഗാന്ധിയെ കുറിച്ചും മതസൗഹാർദത്തെ കുറിച്ചും ഭരണ ഘടനയെ കുറിച്ചുമുള്ളതാണെന്നായിരുന്നു ഖാലിദിന്‍റെ അഭിഭാഷകന്‍റെ വാദം. മൂന്ന് തവണ വിധി പറയുന്നത് മാറ്റിയതിന് ശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് വിധി പ്രസ്താവം നടത്തിയത്.

Similar Posts