India
rahul gandhi
India

പാർലമെന്റിലെ അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും: രാഹുൽ ഗാന്ധി

Web Desk
|
16 Dec 2023 11:34 AM GMT

ലോക്‌സഭയിൽ അതിക്രമം നടത്തിയതിന് ഡി. മനോരഞ്ജൻ, സാഗർ ശർമ എന്നിവരും പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് നീലം, അമോൽ ഷിൻഡേ എന്നിവരുമാണ് അറസ്റ്റിലായിട്ടുള്ളത്.

ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമുണ്ടായ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് അതിക്രമത്തിന് പിന്നിലെന്ന് രാഹുൽ പറഞ്ഞു.

''എന്തുകൊണ്ടാണ് ലോക്‌സഭയിൽ സുരക്ഷാലംഘനമുണ്ടായത്? തോഴിലില്ലായ്മയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ജോലി കണ്ടെത്താൻ കഴിയുന്നില്ല. സുരക്ഷാലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിന് പിന്നിലുള്ള കാരണം''-രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനമായ ബുധനാഴ്ചയായിരുന്നു പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായത്. ശൂന്യവേളയിൽ പാർലമെന്റ് ഗാലറിയിൽനിന്ന് രണ്ടുപേർ സഭയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഇവർ സഭയിൽ കളർ ബോംബ് പൊട്ടിച്ചു. എം.പിമാർ ബലം പ്രയോഗിച്ചാണ് ഇവരെ കീഴടക്കിയത്.

ലോക്‌സഭയിൽ അതിക്രമം നടത്തിയതിന് ഡി. മനോരഞ്ജൻ, സാഗർ ശർമ എന്നിവരും പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് നീലം, അമോൽ ഷിൻഡേ എന്നിവരുമാണ് അറസ്റ്റിലായിട്ടുള്ളത്.

Similar Posts