India
Union Budget 2024 cheaper and costlier list, Union Budget 2024, gold, silver, mobile phone, plastic, Nirmala Sitharaman
India

സ്വര്‍ണത്തിനും വെള്ളിക്കും മൊബൈലിനും വിലകുറയും; പ്ലാസ്റ്റിക്കിനു കൂടും

Web Desk
|
23 July 2024 7:41 AM GMT

മൂന്ന് അര്‍ബുദ മരുന്നുകള്‍ നികുതിയില്‍നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കുറയുമെന്നു പ്രഖ്യാപനം. മൊബൈല്‍ ഫോണിനും ചാര്‍ജറിനും അനുബന്ധ സാമഗ്രികള്‍ക്കും വില കുറയും. അതേസമയം, പ്ലാസ്റ്റിക്, അമോണിയം നൈട്രേറ്റ് എന്നിവയുടെ വില കൂടും.

വിലകുറയുന്നവ

-സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി ആറു ശതമാനമായി കുറയ്ക്കും

-പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 6.4 ശതമാനമായി കുറയ്ക്കും

-മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും 15 ശതമാനം നികുതി ഇളവ്

-മൊബൈല്‍ അനുബന്ധ സാമഗ്രികളുടെ നികുതിയിലും ഇളവ്

-മൂന്ന് അര്‍ബുദ മരുന്നുകളുടെ വില കുറയും. ഇവ നികുതിയില്‍നിന്ന് ഒഴിവാക്കി

-ഇ-കൊമേഴ്‌സ് ടി.ഡി.എസ് ഒരു ശതമാനം വരെ കുറയ്ക്കും

-ചെമ്മീന്‍, മീന്‍ തീറ്റ എന്നിവയുടെ തീരുവ കുറച്ചു

-കോര്‍പറേറ്റ് നികുതി കുറച്ചു

വില കൂടുന്നവ

-അമോണിയം നൈട്രേറ്റിന്റെ വില കൂടും. പത്ത് ശതമാനം വരെ നികുതി കൂടും

-പ്ലാസ്റ്റികിന്റെ വില കൂടും. അഴുകിപ്പോകുന്ന പ്ലാസ്റ്റിക്കുകളുടെ നികുതിയില്‍ 25 ശതമാനം കൂടും

-പ്രത്യേക ടെലകോം ഉപകരണങ്ങളുടെ അടിസ്ഥാന നികുതി 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തും

Summary: Union Budget 2024 cheaper and costlier list

Similar Posts