India
India
വിദ്യാഭ്യാസ വായ്പക്ക് അര്‍ഹതയില്ലാത്തവർക്കും സഹായം
|23 July 2024 7:02 AM GMT
വിദ്യാഭ്യാസ വായ്പയ്ക്ക് 3 ശതമാനം പലിശ കിഴിവുണ്ടാകും
ഡല്‍ഹി: വിദ്യാഭ്യാസ വായ്പക്ക് യോഗ്യതയില്ലാത്തവർക്കും സഹായം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ നല്‍കും. വിദ്യാഭ്യാസ വായ്പയ്ക്ക് 3 ശതമാനം പലിശ കിഴിവുണ്ടാകും.
5 വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യ പരിശീലനം നൽകും. ഗവേഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടെ നീട്ടി. കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രാഥമിക പരിഗണന നൽകും. കിസാൻ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.