India
അടിയന്തര കടമെടുപ്പിന് അവകാശമില്ല; കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം
India

'അടിയന്തര കടമെടുപ്പിന് അവകാശമില്ല'; കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം

Web Desk
|
10 Feb 2024 2:36 PM GMT

കേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണെന്നും നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഡൽഹി: കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രിംകോടതിയിൽ. കടമെടുപ്പ് പരിധി വെട്ടികുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഇടക്കാല അപേക്ഷയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും കേന്ദ്രം സുപ്രിംകോടതിയിൽ വ്യക്തമാക്കി.

കേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ്. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂർണമായ ധനനിർവഹണമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം തീരുമാനിക്കുന്നതാണെന്നും ഇതിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Similar Posts