India
കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം: ആശിഷ് മിശ്ര ജയിൽമോചിതനായി
India

കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം: ആശിഷ് മിശ്ര ജയിൽമോചിതനായി

Web Desk
|
27 Jan 2023 3:20 PM GMT

നിലവിൽ വീട്ടിലേക്കാണ് ഇയാൾ പോയതെങ്കിലും ഒരാഴ്ചക്ക് ശേഷം സംസ്ഥാനം വിടണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിലെ പ്രതിയും കേന്ദ്ര മന്ത്രിയുടെ മകനുമായ ആശിഷ് മിശ്ര ജയിൽമോചിതനായി. സുപ്രിംകോടതി എട്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ചതോടെയാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് പുറത്തിറങ്ങിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനായി ജയിലിന്റെ പിറകിലെ ഗേറ്റിലൂടെയാണ് പുറത്തിറക്കിയത്. നിലവിൽ വീട്ടിലേക്കാണ് ഇയാൾ പോയതെങ്കിലും ഒരാഴ്ചക്ക് ശേഷം സംസ്ഥാനം വിടണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആ സ്ഥലം കുടുംബം വെളിപ്പെടുത്തിയിട്ടില്ല.

കേസിൽ മിശ്രയടക്കം 14 പേർക്കെതിരെ കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഒക്ടോബർ മൂന്നിന് കർഷക പ്രതിഷേധത്തിലേക്ക് ആശിഷ് മിശ്രയടക്കമുള്ളവർ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാർ ശുക്ലക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിരുന്നു.

Union Minister's son Ashish Mishra has been released from jail in the case of killing farmers in Lakhimpur Kheri in Uttar Pradesh.

Similar Posts