ചൈനയിൽ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രസർക്കാർ
|ശ്വാസകോശ അസുഖങ്ങൾ വർദ്ധിച്ചോയെന്ന് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി
ഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ശ്വാസകോശ അസുഖങ്ങൾ വർദ്ധിച്ചോയെന്ന് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുട്ടികളിലും ഗർഭിണികളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുവരുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ പകുതിയോടെയാണ് ചൈനയിലെ വടക്കെ ഭാഗത്ത് ഇത്തരത്തിൽ അജ്ഞാത വൈറസ് മൂലമുണ്ടായ രോഗം റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന നിരീക്ഷണം പ്രത്യേകം പുറപ്പെടുവിക്കുകയും എല്ലാ ലോക രാജ്യങ്ങൾക്ക് അറിയിക്കുകയും ചെയ്തിരുന്നു.
ചൈനയിലെ ഒരു ആശുപത്രിയിൽ 1200 ഓളം പേർ ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചൈനയിലെ സ്‌കൂളുകളിൽ ഹാജർ നില വളരെയധികം കുറവാണ്. കുടാതെ കോവിഡ് പ്രോട്ടോകോൾ വളരെ ശക്തമാക്കിയിട്ടുണ്ട്. മാസ്‌ക് സാനിറ്റൈസർ അടക്കമുള്ള കാര്യങ്ങൾ കർശനമാക്കിയിട്ടുണ്ട്.