India
യു.പി തെരഞ്ഞെടുപ്പ്; പ്രിയങ്കഗാന്ധി റായ്ബറേലിയിൽ രണ്ടുദിവസത്തെ യാത്ര തുടങ്ങി
India

യു.പി തെരഞ്ഞെടുപ്പ്; പ്രിയങ്കഗാന്ധി റായ്ബറേലിയിൽ രണ്ടുദിവസത്തെ യാത്ര തുടങ്ങി

Web Desk
|
12 Sep 2021 11:17 AM GMT

2022 ലാണ് ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുക

ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റായ്ബറേലിയിൽ പ്രിയങ്കഗാന്ധി രണ്ടുദിവസത്തെ യാത്ര തുടങ്ങി. 2022 ലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായാണ് അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക എത്തിയത്.

ലഖ്‌നൗ റായ്ബറേലി അതിർത്തിയിലെ ചുറുവായിലെ ഹനുമാൻ ക്ഷേത്രം പ്രിയങ്ക സന്ദർശിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ സംഘടനാ യോഗങ്ങൾ നടക്കുമെന്ന് യു.പി കോൺഗ്രസ് വക്താവ് പ്രിയങ്ക ഗുപ്ത പറഞ്ഞു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി പ്രിയങ്ക സംവദിക്കുമെന്നും വക്താവ് പറഞ്ഞു.

Similar Posts