![UP Man Kills Infant Daughter As He Did Not Want Any More Children UP Man Kills Infant Daughter As He Did Not Want Any More Children](https://www.mediaoneonline.com/h-upload/2024/01/28/1408418-untitled-1-recovered.webp)
ആദ്യ ഭാര്യയിൽ 5 കുട്ടികൾ; രണ്ടാം ഭാര്യയിലുണ്ടായ കുഞ്ഞുമകളെ കഴുത്തു ഞെരിച്ച് കൊന്ന് 35കാരൻ
![](/images/authorplaceholder.jpg?type=1&v=2)
തനിക്ക് ഇനിയൊരു കുട്ടി കൂടി വേണ്ട എന്ന് ഗുൽഷർ പറഞ്ഞിരുന്നതായി ഭാര്യ
മുസഫർനഗർ: മൂന്ന് മാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കഴുത്തു ഞെരിച്ച് കൊന്ന യുവാവിനെ അറസറ്റ് ചെയ്ത് പൊലീസ്. യുപിയിലെ മുസഫർനഗർ സ്വദേശിയായ ഗുൽഷറിനെ (35)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഭാര്യയിൽ 5 കുട്ടികളുള്ളതിനാൽ രണ്ടാം ഭാര്യയിലുണ്ടായ കുഞ്ഞിനെ ഗുൽഷർ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഗുൽഷറിന്റെ രണ്ടാം ഭാര്യ സജിത നൽകിയ പരാതിയിലാണ് മുസഫർനഗർ പൊലീസ് ഗുൽഷറിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുമ്പ് ഇവർക്ക് മകളും ജനിച്ചു.
എന്നാൽ 17 വർഷം മുമ്പ് മറ്റൊരു യുവതിയുമായി നടന്ന വിവാഹത്തിൽ 5 മക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിനെ ഗുൽഷർ കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ഇനിയൊരു കുട്ടി കൂടി വേണ്ട എന്ന് ഗുൽഷർ പറഞ്ഞിരുന്നതായാണ് സജിത അറിയിക്കുന്നത്. കൊലക്കുറ്റം ചുമത്തിയാണ് ഗുൽഷറിന്റെ അറസ്റ്റ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.