പറന്നിറങ്ങി ബി.ജെ.പി അധ്യക്ഷൻ;ഹെലികോപ്റ്ററിന്റെ കാറ്റിൽ സ്കൂൾ മതിൽ തകർന്നു
|സംസ്ഥാനമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നഡ്ഡ എത്തിയത്
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ സ്കൂളിന്റെ മതിൽ തകർന്നു. ഉത്തർപ്രദേശിലെ ബലിയയിലാണ് സംഭവം.ബലിയയിലെ പെഫ്ന അസംബ്ലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനാണ് നഡ്ഡ എത്തിയത്.
പെഫ്നയിലെ ഇന്റർ മീഡിയേറ്റ് കോളജ് ഗ്രൗണ്ടിൽ നഡ്ഡയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിലാണ് സ്കൂളിന്റെ മതിൽ തകർന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Anti-national wall fell when JP Nadda entered the ground. This is the power of BJP.pic.twitter.com/40GxV2oeAR
— Godzilla (@BabaGodzillaJi) February 22, 2022
സംസ്ഥാനമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നഡ്ഡ എത്തിയത്. സ്കൂൾ മതിൽ തകർന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മ ഇല്ലായ്മയാണ് സംഭവം തെളിയിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്.