India
സുല്‍ത്താന്‍പൂര്‍ ഇനി കുഷ് ഭവന്‍പൂര്‍; വീണ്ടും പേരുമാറ്റവുമായി യോഗി സര്‍ക്കാര്‍
India

സുല്‍ത്താന്‍പൂര്‍ ഇനി കുഷ് ഭവന്‍പൂര്‍; വീണ്ടും പേരുമാറ്റവുമായി യോഗി സര്‍ക്കാര്‍

Web Desk
|
27 Aug 2021 9:31 AM GMT

ഫൈസാബാദിന്റെ പേര് അയോധ്യയെന്നും, അലഹബാദ് പ്രയാഗ് രാജെന്നും യോഗി സര്‍ക്കാര്‍ പേരു മാറ്റിയിരുന്നു.

ഒരിടവേളക്ക് ശേഷം ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം നടപ്പിലാക്കാനൊരുങ്ങി യോഗി ആദിത്യാഥ്. യു.പി ജില്ലയായ സുല്‍ത്താന്‍പൂരിന്റെ പേരു മാറ്റി 'കുഷ് ഭവന്‍പൂര്‍' എന്നാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കാബിനറ്റ് അംഗീകരിക്കുന്നതോടെ ജില്ലയുടെ പേര് ഔദ്യോഗികികമായി അംഗീകരിക്കപ്പെടും.

ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്. സുല്‍ത്താനപൂരിലെ ലംഭുവ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദേവ്മണി ദ്വിവേദിയാണ് പേരുമാറ്റം നിയമസഭയില്‍ അവതരിപ്പിച്ചത്. സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ മനേക ഗാന്ധി.

സുല്‍ത്താന്‍പൂരിന്റെ പേര് മാറ്റം നടപ്പിലാകുന്നതോടെ, യു.പിയില്‍ യോഗി സര്‍ക്കാരിന്റെ കീഴില്‍ പേരുമാറി എത്തുന്ന മൂന്നാമത്തെ സ്ഥലമായിരിക്കും കുഷ് ഭവന്‍പൂര്‍. നേരത്തെ, ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയെന്നും, അലഹബാദ് പ്രയാഗ് രാജെന്നും യോഗി സര്‍ക്കാര്‍ പേരുമാറ്റിയുന്നു.

Similar Posts