India
ഒരു മാസത്തിനുള്ളിൽ നടന്നത് 16.58 ബില്യൺ ട്രാൻസാക്ഷൻ, കൈമാറിയത് 23.5 ലക്ഷം കോടി; റെക്കോഡുകൾ തിരുത്തി യുപിഐ
India

ഒരു മാസത്തിനുള്ളിൽ നടന്നത് 16.58 ബില്യൺ ട്രാൻസാക്ഷൻ, കൈമാറിയത് 23.5 ലക്ഷം കോടി; റെക്കോഡുകൾ തിരുത്തി യുപിഐ

Web Desk
|
1 Nov 2024 3:53 PM GMT

ചരി​ത്രത്തിലിതാദ്യമായാണ് ​ഇത്രയും കൂടുതൽ ട്രാൻസാക്ഷനുകൾ നടക്കുന്നത്

ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ രാജ്യത്ത് വ്യാപകമാവുകയാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്നത് യുപിഐ ആപ്പുകൾ വഴിയാണ്. എട്ട് വർഷത്തിനുള്ളിൽ യുപിഐ ഇടപാടിൽ വൻ വളർച്ചയാണുണ്ടായിരിക്കുന്നതെന്നാണ് പുതിയ കണക്കുകൾ പറയുന്നത്.

യുണി​ഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴി ഒക്ടോബറിൽ രാജ്യത്ത് നടന്നത് 16.58 ബില്യൺ ട്രാൻസാക്ഷനുകളാണ്. ഇതുവഴി 23.5 ലക്ഷം കോടിരൂപയാണ് ഇന്ത്യയിൽ കൈമാറ്റം ചെയ്തത്. 2016 ഏപ്രിലിൽ നിലവിൽ വന്ന യുപിഐ സംവിധാനത്തിന്റെ ചരി​ത്രത്തിലിതാദ്യമായാണ് ​ഇത്രയും വലിയ ട്രാൻസാക്ഷനുകൾ നടക്കുന്നത്.

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബറിലെ ഓരോ ദിവസവും 535 മില്യൺ​ ട്രാൻസാക്ഷനുകളാണ് നടന്നത്. പ്രതിദിനം 75,801 കോടി രൂപയാണ് ​ഇത്തരത്തിൽ കൈമാറ്റം ചെയ്തത്. സെപ്റ്റംബർ മാസത്തിൽ പ്രതിദിനം 501 മില്യൺ ട്രാൻസാക്ഷനിലുടെ 68,800 കോടിരൂപയാണ് കൈമാറ്റമാണ് പ്രതിദിനം ശരാശരി നടന്നത്.

ഉടനടി പണമടയ്ക്കൽ സേവനം വഴി ( immediate payment service-IMPS)ഒക്ടോബറിൽ 467 ദശലക്ഷം ഇടപാടുകളാണ് നടന്നത്. സെപ്റ്റംബറിലിത് 430 ദശലക്ഷമായിരുന്നു. 5.65 ലക്ഷം കോടി രൂപയിൽ നിന്ന് 11 ശതമാനം വർധിച്ച് ഒക്ടോബറിൽ 6.29 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഫാസ്ടാഗ് ഇടപാടുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. സെപ്റ്റംബറിൽ 318 ദശലക്ഷം ഇടപാടുകളാണ് നടന്നതെങ്കിൽ ഒക്ടോബറിൽ 8 ശതമാനം വർധിച്ച് 345 ദശലക്ഷമായി. ഒക്ടോബറിൽ 6,115 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. എഇപിഎസ് (Aadhaar Enabled Payment System) സംവിധാനം വഴി 126 ദശലക്ഷം ഇടപാടുകളാണ് നടന്നത്. സെപ്റ്റംബറിനെക്കാൾ 26 ശതമാനമാണ് വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.

Related Tags :
Similar Posts