India
യുപിഎസ്‌സി സിവിൽ സർവീസ് ഫലം പുറത്തുവിട്ടു
India

യുപിഎസ്‌സി സിവിൽ സർവീസ് ഫലം പുറത്തുവിട്ടു

Web Desk
|
17 March 2022 2:40 PM GMT

2022 ജനുവരി ഏഴുമുതൽ 16 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്

യുപിഎസ്‌സി സിവിൽ സർവീസ് (മെയിൻസ്) ഫലം പുറത്തുവിട്ടു. 2022 ജനുവരി ഏഴുമുതൽ 16 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിൽ റോൾനമ്പർ അടിസ്ഥാനത്തിലുള്ള ഫലം അറിയാനാകും. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ് എന്നിങ്ങനെ ഗ്രുപ്പ് എ, ബി എന്നിവയുടെ അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിമുഖങ്ങൾ 2022 ഏപ്രിൽ അഞ്ച് മുതൽ ആരംഭിക്കുമെന്ന് യുപിഎസ്‌സി അറിയിച്ചു. യുപിഎസ്സിയുടെ ധോൽപൂർ ഹൗസ്, ഷാജഹാൻ റോഡ്, ന്യൂഡൽഹി-110069 എന്ന വിലാസത്തിലുള്ള ഓഫീസിലാണ് അഭിമുഖം നടക്കുക. അഭിമുഖത്തിന്റെ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. അഡ്മിറ്റ് കാർഡുകൾ യുപിഎസ്‌സി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും.

https://www.upsc.gov.in & https://www.upsconline.in.


UPSC Civil Service (Mains) results released.

Similar Posts