ഏറ്റവും കൂടുതല്‍ യു.എ.പി.എ അറസ്റ്റ് ഉത്തര്‍പ്രദേശില്‍
|ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് 2020ൽ ഏറ്റവും കൂടുതൽ യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിലാണ്. 361 പേരെയാണ് യു.പി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്മീരിൽ 346ഉം മണിപ്പൂരിൽ 225ഉം പേരെ 2020ല്‍ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്തു. കേരളത്തില്‍ 24 പേരെയും തമിഴ്നാട്ടില്‍ 92 പേരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു.
രാജ്യത്ത് 2019ല്‍ 1948 പേരെയും 2020ല്‍ 1321 പേരെയുമാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2016 മുതലുള്ള കണക്കെടുത്താല്‍ 7243 പേരെയാണ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകൾ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്തെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.
കടപ്പാട് The Hindu