India
ഉത്തരാഖണ്ഡില്‍ ബി.ജെ.പിയിലെ പടലപ്പിണക്കം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്
India

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയിലെ പടലപ്പിണക്കം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്

Web Desk
|
14 Jan 2022 3:11 AM GMT

സ്വാധീനമുറപ്പിക്കാന്‍ വേണ്ടി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ രാഷ്ട്രീയനീക്കങ്ങള്‍. ബി.ജെ.പിയിലെ തമ്മില്‍ത്തല്ല് അവസരമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സ്വാധീനമുറപ്പിക്കാന്‍ വേണ്ടി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യമാണ് ആ സംസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരാഖണ്ഡിലുമുള്ളത്. ആകെയുള്ള 70 സീറ്റില്‍ 57 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ ബി.ജെ.പി ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരെ മാറ്റിയ ബി.ജെ.പി മൂന്നാമത്തെ മുഖ്യമന്ത്രിയായ പുഷ്കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലാണ് അധികാരത്തിലിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ലാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല കര്‍ഷകസമരം ആഞ്ഞടിച്ച യുപിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം ബി.ജെ.പിക്ക് തലവേദനയാണ്. ഭരണമുണ്ടാകുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ത്തല്ല് പരിഹരിക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്തത്.

ഹരീഷ് റാവത്തിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. റാവത്തിനുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം 70 സീറ്റില്‍ 24 ഇടത്തെ സ്ഥാനാര്‍ഥികളെ ഇതിനോടകം പ്രഖ്യാപിച്ച് കളം നിറയാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.


Similar Posts