India
Uttarakhand Tunnel Collapse

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

India

40 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് മൂന്നു ദിവസം; പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

Web Desk
|
14 Nov 2023 7:50 AM GMT

സ്റ്റീൽ പൈപ്പ് ഹൈഡ്രോളിക് ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം

ഡല്‍ഹി: ഉത്തരാഖണ്ഡിൽ തുരങ്കം തകർന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം മൂന്നാം ദിവസും തുടരുന്നു. സ്റ്റീൽ പൈപ്പ് ഹൈഡ്രോളിക് ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. അപകടം അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു.

തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ ഉള്ളിൽ വീണ പാറക്കഷണങ്ങളും സ്ലാബുകളും നീക്കി തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. പാറക്കഷണങ്ങൾ തുരന്ന് മൂന്നടി വ്യാസമുള്ള സ്റ്റീൽ പൈപ്പ് കടത്തിവിട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നീക്കം. ഇതിനകം 23 മീറ്റർ വരെയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ദൗത്യസംഘത്തിന് സാധിച്ചു. താത്കാലികമായി ഓക്സിജൻ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതർ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

ഇതിനു പിന്നാലെ തുരങ്കം തകർന്നതിൽ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. 40 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

Similar Posts