മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക്; ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു
|17 ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നത്
ഉത്തരകാശി: 17 ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് പുനര്‍ജന്മം. എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ചംഗ സംഘം ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളയാളെയാണ് ആദ്യം പുറത്തെത്തിച്ചത്. പൈപ്പിനുള്ളിലൂടെയാണ് എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍ തുരങ്കത്തിലേക്ക് കടന്ന് തൊഴിലാളികളെ പുറത്തെത്തിച്ചത്.പുറത്തെത്തിച്ച മുഴുവൻ തൊഴിലാളികളും സുരക്ഷിതരാണ്.
പുറത്തെത്തുന്ന തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ വലിയ സംഘവും തുരങ്കത്തിന് പുറത്തുണ്ടായിരുന്നു. പുറത്തെത്തിച്ച ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കും. ഇതിനായി എയര്‍ ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. അന്ന് മുതല്‍ ആവശ്യമായ എല്ലാ ഭക്ഷണവും കൃതമായി കുഴലിലൂടെ എത്തിച്ചു നൽകിയിരുന്നു. കൂടാതെ ബന്ധുകൾക്ക് തൊഴിലാളികളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 17 ദിവസം മരണത്തെ മുഖാമുഖം കണ്ടാണ് തൊഴിലാളികളില്‍ തുരങ്കത്തില്‍ കഴിച്ചുകൂട്ടിയത്.അവശിഷ്ടങ്ങളുടെ തുരക്കൽ അവസാനിച്ചതിന് ശേഷമാണ് ആദ്യ ആംബുലൻസ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്.പതിനേഴാം ദിനം രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതി വിലയിരുത്താൻ തുരങ്കം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് രക്ഷാ ദൗത്യം വിജയത്തിന് അടുത്തെത്തിയതായി അറിയിച്ചത്. 52 മീറ്റർ ദൈർഘ്യത്തിൽ സിൽക്യാര തുരങ്ക കവാടത്തിൽ നിന്നുള്ള മാനുവൽ ഡ്രില്ലംഗ് വഴി പൈപ്പ് സ്ഥാപിക്കുകയായിരുന്നു. ഇതിൽ 48 മീറ്റർ തുരന്നത് ഓഗർ മെഷീൻ ഉപയോഗിച്ച് ആയിരുന്നു.