"ജനങ്ങൾക്കു വേണ്ടിയുള്ള ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണക്കില്ല"; കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി വരുൺ ഗാന്ധി
|നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വരുൺഗാന്ധി മുമ്പും രംഗത്ത് വന്നിരുന്നു
കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. സ്വകാര്യ വല്‍ക്കരണം നിരവധി പേരെ തൊഴില്‍ രഹിതരാക്കിയെന്നും ജനങ്ങൾക്കു വേണ്ടിയുള്ള ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണക്കില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു.
"ബാങ്കുകളുടേയും റെയിൽവേയുടേയും സ്വകാര്യവത്കരണം അഞ്ച് ലക്ഷം പേരുടെ ജോലി നഷ്ടപ്പെടുത്തി. നൂറ് കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഭരണകൂടം മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച് അസമത്വങ്ങൾ സൃഷ്ടിക്കില്ല"- വരുൺ ഗാന്ധി കുറിച്ചു.
केवल बैंक और रेलवे का निजीकरण ही 5 लाख कर्मचारियों को 'जबरन सेवानिवृत्त' यानि बेरोजगार कर देगा।
— Varun Gandhi (@varungandhi80) February 22, 2022
समाप्त होती हर नौकरी के साथ ही समाप्त हो जाती है लाखों परिवारों की उम्मीदें।
सामाजिक स्तर पर आर्थिक असमानता पैदा कर एक 'लोक कल्याणकारी सरकार' पूंजीवाद को बढ़ावा कभी नहीं दे सकती।
നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വരുൺഗാന്ധി മുമ്പും രംഗത്ത് വന്നിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂരിൽ നടന്ന കർഷക കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകനുമെതിരെ രൂക്ഷവിമർശനങ്ങളാണ് വരുൺഗാന്ധി ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിട്ട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ഗാന്ധി.