രാഹുൽഗാന്ധിക്കെതിരായ അപകീർത്തി കേസിൽ വിധി ഇന്ന്; സ്റ്റേ ലഭിച്ചാൽ ലോക്സഭാ അംഗത്വം തിരികെ കിട്ടും
|മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാർച്ച് 23 നാണ് സൂറത്ത് കോടതി സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്
ന്യൂഡല്‍ഹി: അപകീർത്തി കേസിലെ ശിക്ഷയ്ക്കു എതിരായ രാഹുൽ ഗാന്ധിയുടെ ഹരജിയിൽ വിധി ഇന്ന്. ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് വിധി പുറപ്പെടുവിക്കുക . സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിക്കും.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്ത് കോടതി മാർച്ച് 23 നാണ് സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്. കോടതി വിധി പുറത്തു വന്നു 24 മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും അയോഗ്യനാക്കിയ വിവരം അറിയിച്ചു.
അപകീർത്തി കേസിൽ കോടതിക്ക് നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ട് വർഷം തടവും പിഴയുമാണ് സൂറത്ത് കോടതി വിധിച്ചത്. അംഗത്തെ സഭയിൽ നിന്ന് പുറത്താക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ രണ്ടു വർഷം തടവ് ലഭിച്ചതാണ് ലോക്സഭയുടെ വാതിൽ പുറത്തേക്ക് തുറന്നത് . മജിസ്‌ട്രേറ്റ് കോടതിയും സെഷൻ കോടതിയും രാഹുലിന് എതിരായതോടെയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത് . വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് മാറ്റി. വേനലവധി കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ഉത്തരവ് പാറയാനുള്ള തീയതി പ്രഖ്യാപിച്ചത്. വിധി അനുകൂലമായാൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം തിരികെ ലഭിച്ചത് പോലെ രാഹുൽ ഗാന്ധിക്കും ലോക്സഭയിലെ അംഗത്വം തിരികെ ലഭിക്കും .