India
India
ഇ.ഡി അറസ്റ്റിനെതിരായ ഹരജിയിൽ വിധി നാളെ: കെജ്രിവാളിന് നിർണായകം
|11 July 2024 4:31 PM GMT
അറസ്റ്റ് നിയമവിരുദ്ധമെന്നായിരുന്നു കെജ്രിവാളിന്റെ വാദം
ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ നിർണായകം. ഇ.ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹരജിയിൽ നാളെയാണ് സുപ്രിംകോടതി വിധി പറയുക. അറസ്റ്റ് നിയമവിരുദ്ധം എന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.