India
Transparency, robustness, simplicity; Rahul Gandhi explained the reason for wearing a white t-shirt,neet,net,exam controversy,congress,nta,bjp,latest news

 രാഹുൽ ഗാന്ധി

India

നിയമനം കൃത്യമല്ലെന്ന പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.സിമാരുടെ കത്ത്

Web Desk
|
6 May 2024 5:33 AM GMT

11 വി.സിമാരാണ് രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

ന്യൂഡൽഹി: വി.സിമാരുടെ നിയമനത്തെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സർവകലാശാലാ വി.സിമാർ രംഗത്ത്. രാഹുലിനെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് 11 വി.സിമാർ തുറന്ന കത്തെഴുതി. രാജ്യത്തെ വി.സിമാരുടെയും അക്കാദമിഷ്യൻമാരുടെയും നിയമനം കൃത്യമല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നതെന്ന് വി.സിമാർ പറഞ്ഞു.

രാജ്യത്തെ വിവിധ സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും വിമർശനമുന്നയിക്കാറുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകൾ സംഘ്പരിവാർവൽക്കരിക്കാനുള്ള നീക്കങ്ങളും നടക്കന്നതായി പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

Similar Posts