ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്
|നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തിന്റെ ഭാഗമായി ഇന്ന് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് കോവിഡ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിക്കുന്നത്
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനും കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഒരാഴ്ച ക്വാറന്റൈനിൽ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ സെക്രട്ടറി അറിയിച്ചു.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം നായിഡു അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവരോട് ആവശ്യമായ മുൻകരുതലെടുക്കാനും പരിശോധന നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.=
The Vice President, Shri M. Venkaiah Naidu, who is in Hyderabad, tested COVID positive today. He has decided to remain in self-isolation for a week. He has advised all those who came in contact with him to isolate themselves and get tested.
— Vice President of India (@VPSecretariat) January 23, 2022
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തിന്റെ ഭാഗമായി ഇന്ന് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് കോവിഡ് പരിശോധന നടത്തിയത്. പരിപാടിയുടെ ചിത്രം ഉപരാഷ്ട്രപതി തന്നെ ട്വീറ്റ് ചെയ്തിരുന്നു. മഹാനായ ദേശീയവാദിയും ഇതിഹാസ സ്വാതന്ത്ര്യ സമരസേനാനിയും ക്രാന്തദർശിയായ നേതാവുമായ നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരങ്ങളർപ്പിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Summary: Vice President Venkaiah Naidu Tests Covid positive