ഇരിക്കാനെവിടെ സമയം; ജോലിത്തിരക്കിനിടയില്‍ നിന്ന നില്‍പില്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഡെലിവറി ജീവനക്കാരന്‍: വീഡിയോ
|ഉപഭോക്താവിന് ഭക്ഷണം എത്തിച്ചശേഷം കൊണ്ടുവന്ന ഭക്ഷണം നിന്നുകൊണ്ട് കഴിച്ചു തീര്‍ക്കുകയാണ് സൊമാറ്റോയുടെ ഡെലിവറി ബോയ്
പുറമെ നിന്നു നോക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വളരെ ലളിതമായി തോന്നും. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് എത്തിച്ചാല്‍ ജോലി കഴിഞ്ഞില്ലേ എന്നായിരിക്കും ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ എത്രയധികം ബുദ്ധിമുട്ടിയാണ് ഇഷ്ടഭക്ഷണം നിങ്ങളുടെ വീട്ടുപടിക്കലെത്തുന്നത് എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. മഞ്ഞും മഴയും വെയിലുമൊന്നും വകവയ്ക്കാതെ സമയം കയ്യില്‍ പിടിച്ചാണ് ഗതാഗതക്കുരുക്കിനെ മറികടന്ന് ഓരോ ഡെലിവറി ജീവനക്കാരനും ഭക്ഷണം നിങ്ങളിലേക്കെത്തിക്കുന്നത്.മറ്റുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനിടയില്‍ സ്വയം വല്ലതും കഴിച്ചോ എന്ന കാര്യം അവര്‍ മറക്കും. ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കഴിക്കുന്ന ഒരു ഡെലിവറി ജീവനക്കാരന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഉപഭോക്താവിന് ഭക്ഷണം എത്തിച്ചശേഷം കൊണ്ടുവന്ന ഭക്ഷണം നിന്നുകൊണ്ട് കഴിച്ചു തീര്‍ക്കുകയാണ് സൊമാറ്റോയുടെ ഡെലിവറി ബോയ്. അടുത്ത ഡെലിവറിക്കുള്ള ഫോണ്‍ കോള്‍ വരുന്നതും പ്രതീക്ഷിച്ചുകൊണ്ടാണ് ജീവനക്കാരന്‍ ഭക്ഷണം കഴിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 'ഈ കഠിനമായ കാലാവസ്ഥയിൽ ഈ തൊഴിലാളികളെ ശ്രദ്ധിക്കുക'എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു.ഡെലിവറി ജീവനക്കാര്‍ കൂടുതല്‍ അംഗീകാരം അര്‍ഹിക്കുന്നുവെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടു.
इस मौसम में इनका भी ख्याल रखें. pic.twitter.com/Rf2kHs4srk
— Awanish Sharan 🇮🇳 (@AwanishSharan) June 20, 2023