"ഞാന്‍ വരുന്നത് രണ്ട് തരം ഇന്ത്യയില്‍ നിന്നാണ്"; വീര്‍ ദാസിനെതിരെ സംഘ്പരിവാര്‍
|കൊവിഡ്, ബലാത്സംഗ കേസുകള്‍, കൊമേഡിയന്മാര്‍ക്കെതിരെയുള്ള കേസുകളും നടപടികളും, കര്‍ഷക സമരം എന്നിവയൊക്കെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടിയുടെ വീഡിയോ.
ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിനെതിരെ ബി.ജെ.പി പരാതി നല്‍കി. വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ വീര്‍ ദാസ് നടത്തിയ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടി ഇന്ത്യയെ അപമാനിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നായിരുന്നു പരിപാടിയുടെ വീഡിയോയുടെ തലക്കെട്ട്. കൊവിഡ്, ബലാത്സംഗ കേസുകള്‍, കൊമേഡിയന്മാര്‍ക്കെതിരെയുള്ള കേസുകളും നടപടികളും, കര്‍ഷക സമരം എന്നിവയൊക്കെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടിയുടെ വീഡിയോ.
സാമൂഹ്യ മാധ്യമങ്ങളിലും വീര്‍ ദാസിനെതിരെ സംഘ്പരിവാര്‍ വൃത്തങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെ അപമാനിച്ച് പണം കണ്ടെത്തുകയാണെന്ന് ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ശശിതരൂര്‍, കബില്‍ സിബല്‍, ഹന്‍സല്‍ മേത്ത, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേര്‍ മുള്ള നിരവധി പേര്‍ വീര്‍ ദാസിന് പിന്തുണയുമായി രംഗത്തെത്തി.
I was very moved by this @thevirdas. I come from an India where it needs courage for a Vir Das to say this, I come from an India where many of us admire this courage, yet choose to remain silent.
— Hansal Mehta (@mehtahansal) November 17, 2021
Vir Das | I COME FROM TWO INDIAS https://t.co/K4BU1OhP4i via @YouTube
Gentle reminder that the pursuit of azaadi must also free us from all-season RWA presidents masquerading as politicos. The 'national image' argument is irrelevant, when brutal crimes make global headlines and the country has fallen several ranks in ALL indices. So puhleaze. 🥲 pic.twitter.com/g95sjvJLCS
— RichaChadha (@RichaChadha) November 17, 2021
അതേസമയം വീര്‍ ദാസ് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഉദ്ദേശം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.
— Vir Das (@thevirdas) November 16, 2021
എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മള്‍ മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയില്‍ പറയുന്നത്. നമ്മളെ മഹത്തരമാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഫോക്കസ് മാറി പോകരുതെന്നും വീര്‍ ദാസ് കുറിച്ചു. രാജ്യസ്‌നേഹത്തില്‍ കുതിര്‍ന്ന കൈയ്യടികളോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്. തലക്കെട്ടുകളില്‍ പറയുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ രാജ്യം. അതിനെ കുറിച്ചാണ് ആ വീഡിയോ പറയുന്നത്. അതിനാണ് കൈയ്യടികള്‍ കിട്ടിയത്. ചില വീഡിയോകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണ്. പ്രതീക്ഷയോടെയാണ് ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് അല്ലാതെ വിദ്വേഷം കൊണ്ടല്ല. എന്റെ രാജ്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുണ്ട്. അവിടെ ഞാന്‍ അവതരിപ്പിച്ച കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വീര്‍ ദാസ് പറഞ്ഞു.
A stand-up comedian who knows the real meaning of the term "stand up" is not physical but moral -- @thevirdas spoke for millions in this 6-minute take on the Two Indias he hails from & stands up for. https://t.co/94h4SnyZhX
— Shashi Tharoor (@ShashiTharoor) November 16, 2021
"This is a joke, but it's just not funny." Brilliant.
I have filed the complaint against Vir Das Indian Comedian with @CPMumbaiPolice @MumbaiPolice for defaming & spoiling the image of India in the USA, which is inflammatory.
— ADV. ASHUTOSH J. DUBEY 🇮🇳 (@AdvAshutoshBJP) November 16, 2021
He wilfully spelled inciting & derogatory statements against India, Indian women, & the PM of India. pic.twitter.com/xQuLuGwGZv