India
പാലത്തിനടിയില്‍ കുടുങ്ങി വിമാനം; വീഡിയോ വൈറലായതോടെ വിശദീകരണവുമായി എയര്‍ ഇന്ത്യ
India

പാലത്തിനടിയില്‍ കുടുങ്ങി വിമാനം; വീഡിയോ വൈറലായതോടെ വിശദീകരണവുമായി എയര്‍ ഇന്ത്യ

Web Desk
|
4 Oct 2021 2:18 PM GMT

ഡല്‍ഹി എയര്‍പോര്‍ട്ടിനു സമീപം റോഡില്‍ വന്‍ ഗതാഗതകുരുക്കാണ് വിമാനം കുടുങ്ങിയതോടെ ഉണ്ടായത്.

ഡല്‍ഹിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചാ വിഷയം. എങ്ങനെ വിമാനം ഓവര്‍ ബ്രിഡ്ജിനു താഴെ കുടുങ്ങിയെന്നതാലോചിച്ച് അമ്പരപ്പെടുകയായിരുന്നു നെറ്റിസണ്‍സ്. ഇപ്പോഴിതാ ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലുള്ള സത്യാവസ്ഥയും പുറത്തുവന്നു.

എയർ ഇന്ത്യ ഉപേക്ഷിച്ച വിമാനം പൊളിക്കാനായി റോഡിലൂടെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ചിറകുകള്‍ ഒഴിവാക്കി വിമാനം ഡൽഹി- ഗുരുഗ്രാം ഹൈവേയിലൂടെ കൊണ്ടുപോകുമ്പോള്‍ ഡൽഹി വിമാനത്താവളത്തിന്​ സമീപം പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു.​ ഇതോടെ ശനിയാഴ്ച രാത്രി റോഡിൽ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

വീഡിയോ വൈറലായതോടെ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയിരുന്നു. രജിസ്ട്രേഷൻ റദ്ദാക്കി വിൽപ്പന നടത്തിയ വിമാനം പൊളിക്കാന്‍ കൊണ്ടു പോകുകയായിരുന്നെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഈ വിമാനവുമായി എയർ ഇന്ത്യക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും അധികൃതർ അറിയിച്ചു. ഡ്രൈവറുടെ ഭാഗത്ത്​ പറ്റിയ പിശകാകും വിമാനം കുടുങ്ങാൻ കാരണമെന്നും വിമാനം തങ്ങളുടെ ഭാഗമല്ലെന്നും ഡൽഹി എയർപോർട്ട് അധികൃതരും വ്യക്​തമാക്കി.

Similar Posts