India
എന്‍റെ ഉറ്റസുഹൃത്ത്,അദ്ദേഹവുമായുള്ള ഇടപെടലുകള്‍ സ്നേഹപൂര്‍വം ഓര്‍ക്കുന്നു: വിജയകാന്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
India

എന്‍റെ ഉറ്റസുഹൃത്ത്,അദ്ദേഹവുമായുള്ള ഇടപെടലുകള്‍ സ്നേഹപൂര്‍വം ഓര്‍ക്കുന്നു: വിജയകാന്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

Web Desk
|
28 Dec 2023 5:17 AM GMT

മികച്ച നടനും നല്ലൊരു രാഷ്ട്രീയ നേതാവുമായിരുന്നു വിജയകാന്തെന്ന് അദ്ദേഹം അനുസ്മരിച്ചു

ഡല്‍ഹി: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മികച്ച നടനും നല്ലൊരു രാഷ്ട്രീയ നേതാവുമായിരുന്നു വിജയകാന്തെന്ന് അദ്ദേഹം അനുസ്മരിച്ചു.

''വിജയകാന്തിന്‍റെ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുന്നു. തമിഴ് സിനിമാലോകത്തെ ഇതിഹാസമായിരുന്ന അദ്ദേഹം മികച്ച പ്രകടനത്തിലൂടെ ദശലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവര്‍ന്നു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹം ജനങ്ങളെ സേവിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായിരുന്നു. ഇത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശാശ്വതമായ സ്വാധീനം ചെലുത്തി.അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. എന്‍റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം...വര്‍ഷങ്ങളായി അദ്ദേഹവുമായുള്ള ബന്ധം സ്നേഹപൂര്‍വം ഓര്‍ക്കുന്നു. ഈ സങ്കടനേരത്ത് എന്‍റെ ചിന്തകൾ അദ്ദേഹത്തിന്‍റെ കുടുംബത്തോടും ആരാധകരോടും അനേകം അനുയായികളോടുമൊപ്പമാണ്. ഓം ശാന്തി'' മോദി എക്സില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജയകാന്തിന്‍റെ മരണത്തില്‍ അനുശോചിച്ചു. ''ഡിഎംഡികെ സ്ഥാപകൻ തിരു വിജയകാന്തിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം''വിജയകാന്ത് കുറിച്ചു.

വ്യാഴാഴ്ചായാണ് വിജയകാന്ത് അന്തരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കോവിഡും സ്ഥിരീകരിച്ചിരുന്നു.71 വയസായിരുന്നു. രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.

Related Tags :
Similar Posts