India
ബിജെപിയുടെ തുടർഭരണമോ, കോൺഗ്രസിന്റെ തിരിച്ചുവരവോ? ഹിമാചൽ നാളെ വിധിയെഴുതും
India

ബിജെപിയുടെ തുടർഭരണമോ, കോൺഗ്രസിന്റെ തിരിച്ചുവരവോ? ഹിമാചൽ നാളെ വിധിയെഴുതും

Web Desk
|
11 Nov 2022 1:20 AM GMT

സ്ഥാനാർത്ഥികളും നേതാക്കളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് നാളെ. സ്ഥാനാർത്ഥികളും നേതാക്കളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. ബിജെപി തുടർഭരണം ലക്ഷ്യം വയ്ക്കുമ്പോൾ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനാകും എന്ന് കണക്ക് കൂട്ടുകയാണ് കോൺഗ്രസ്.

രണ്ടാഴ്ചയിലധികം നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്നലെ കൊട്ടിക്കലാശമായത്. 1985 മുതൽ ഒരു പാർട്ടിക്കും ഭരണ തുടർച്ച നൽകാത്ത ഹിമാചലിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് സ്വന്തം മണ്ഡലങ്ങളിലാണ്. പ്രധാനപ്പെട്ട വ്യക്തികളെ കാണുന്നതിനാണ് കൂടുതൽ മുൻഗണന.

ജനകീയ വിഷയങ്ങളിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ എന്നിവ കോൺഗ്രസ് ഉയർത്തിക്കാട്ടി. രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തതും സംസ്ഥാനത്ത് വലിയ ചർച്ചയായി. തുടർഭരണം നേടി ചരിത്രം തിരുത്താൻ സർവ സന്നാഹങ്ങളും ബിജെപി പുറത്തെടുത്ത് കഴിഞ്ഞു.

ഭരണ വിരുദ്ധ വികാരം ശക്തമായതിനാൽ മുഖ്യമന്ത്രി ജയ് റാം താക്കൂറിനേക്കാൾ പ്രധാനമന്ത്രി - ആഭ്യന്തരമന്ത്രി - പാർട്ടി അധ്യക്ഷൻ എന്നിവരെ ഉയർത്തിക്കാട്ടി. പല മണ്ഡലങ്ങളിലും വിമത നീക്കങ്ങളും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. ഏകീകൃത സിവിൽ കോഡ് മുതൽ മെഡിക്കൽ കോളേജ് വരെ നീളുന്നതാണ് ബിജെപി വാഗ്ദാനങ്ങൾ. -വോട്ടെണ്ണൽ അടുത്ത മാസം 8 നാണ് നടക്കുക.

Similar Posts