India
അതിർത്തി മേഖലകളിൽ നിന്ന് ഒഴിയണം; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
India

'അതിർത്തി മേഖലകളിൽ നിന്ന് ഒഴിയണം'; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

Web Desk
|
5 March 2024 9:47 AM GMT

വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

ഡൽഹി: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കന്‍ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ് മിസൈലാക്രമണം നടന്നത്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു മൂന്ന് പേരും.

സംഭവത്തിൽ ഇസ്രായേല്‍ എംബസി ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതായി ഇസ്രായേല്‍ എംബസി അറിയിച്ചു. കുടുംബങ്ങള്‍ക്ക് വേണ്ട പിന്തുണയും സഹായവും നല്‍കും. ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയത് എന്നും ഇസ്രായേല്‍ എംബസി അറിയിച്ചു.

Similar Posts