India
പള്ളി പൊളിച്ചത് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡി.ഡി.എ; ഡല്‍ഹി സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് കെജ്‍രിവാള്‍
India

പള്ളി പൊളിച്ചത് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡി.ഡി.എ; ഡല്‍ഹി സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് കെജ്‍രിവാള്‍

Web Desk
|
14 July 2021 9:54 AM GMT

അനധികൃത സ്ഥലത്ത് കൈയ്യറി നിർമിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് അധികൃതർ ഡൽഹി അന്ധേരിയാ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്

ഡൽഹി അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി പൊളിച്ചു നീക്കിയ സംഭവത്തിൽ നീതി ഉറപ്പുവരുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദില്ലി വികസന അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. "പൊളിച്ചുമാറ്റിയത് ദില്ലി വികസന അതോറിറ്റി(ഡി.ഡി.എ)യാണെന്നാണ് എന്നോട് ആദ്യം അറിയിച്ചത്. ഡി‌.ഡി‌.എ കേന്ദ്രസർക്കാരിന്റെ കീഴിലാണ്, ഡൽഹി സർക്കാരിന് ഡി.ഡി.എക്ക് മേൽ യാതൊരു നിയന്ത്രണമില്ല," കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ഡി.ഡി.എ ഒരുപക്ഷേ ഹൈക്കോടതിയെ സമീപിച്ചിരിക്കാം, ഹൈക്കോടതി ഉത്തരവ് നൽകിയതിനെ തുടര്‍ന്ന് ഡി.ഡി.എ നടപടിയെടുത്തു," ഈ വിഷയത്തിൽ മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അനധികൃത സ്ഥലത്ത് കൈയ്യറി നിർമിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് അധികൃതർ ഡൽഹി അന്ധേരിയാ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്. വിശ്വാസികളുടെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. ഗ്രാ​മ​സ​ഭ​യു​ടെ സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചു​വെ​ന്നാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, സ്ഥ​ലം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഒ​ഴി​പ്പി​ക്ക​ൽ പാ​ടി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്നും ച​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​മൂ​ന്ന് മ​ണ്ണു​മാ​ന്തി​യു​മാ​യെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ-​പൊ​ലീ​സ് സം​ഘം മു​ന്ന​റി​യി​പ്പൊ​ന്നും ന​ൽ​കാ​തെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ഇ​ട​വ​ക​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. അ​നു​ബ​ന്ധ കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് പ​ള്ളി​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളും ഇ​ടി​ച്ചു​നീ​ക്കി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ചർച്ചിന്‍റെ ഒന്നാംനില പൂർണമായും താഴത്തെ നിലയുടെ ഒരുഭാഗവുമാണ്​ പൊളിച്ചത്​. ഗ്രാമസഭ ഭൂമി കൈയേറി നിർമിച്ച ഭാഗമാണ്​ പൊളിച്ചതെന്ന്​​ ദക്ഷിണ ഡൽഹി ജില്ല മജിസ്‌ട്രേറ്റ് അങ്കിത ചക്രവർത്തി പറഞ്ഞു.

എന്നാൽ, പള്ളി പൊളിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതായി ഇടവക വികാരി ഫാ. ജോസ് പറഞ്ഞു: ''കഴിഞ്ഞ 14 വർഷമായി പള്ളി ഇവിടെ സ്​ഥിതി ചെയ്യുന്നു. ഡോ. അംബേദ്കർ കോളനിയിലെ 460 കുടുംബങ്ങളുടെ പ്രാർഥനാലയമാണിത്​. അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഷെഡ് മാത്രം പൊളിക്കുമെന്നാണ്​ അറിയിച്ചത്​. ചർച്ച്​ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക്​ മ​​ുൻകൂട്ടി അറിയിപ്പ്​ ലഭിച്ചിരുന്നില്ല'' -അദ്ദേഹം വ്യക്​തമാക്കി.

2015 ലെ ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന്​ ജില്ല മജിസ്‌ട്രേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ചർച്ച് അധികൃതർ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻഎച്ച്ആർസി) സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയ ശേഷമാണ്​ നടപടി കൈക്കൊണ്ടതെന്ന്​ മജിസ്‌ട്രേറ്റ് പറഞ്ഞു.

Similar Posts