India
Human Rights Commission,water supply,Kundamangalam,water crisis,latest malayalam news,കുന്ദമംഗലം,ജലവിതരണം,മനുഷ്യാവകാശ കമ്മീഷന്‍
India

കോഴിക്കോട് കുന്ദമംഗലത്ത് കുടിവെള്ള വിതരണം മുടങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Web Desk
|
26 March 2024 4:13 AM GMT

മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

കോഴിക്കോട്: കുന്ദമംഗലം മുറിയനാൽ ചൂലംവയലിൽ കുടിവെള്ള വിതരണം മുടങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എത്രയും വേഗം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

ജല അതോറിറ്റി മലാപ്പറമ്പ് റൂറൽ വാട്ടർ സപ്ലൈ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.

Similar Posts