India
പുതിയ ഇന്ത്യ നിർമ്മിക്കണമെങ്കിൽ പുതിയ ഉത്തർപ്രദേശ് വേണം: രാജ്നാഥ് സിങ്
India

'പുതിയ ഇന്ത്യ നിർമ്മിക്കണമെങ്കിൽ പുതിയ ഉത്തർപ്രദേശ് വേണം': രാജ്നാഥ് സിങ്

Web Desk
|
7 Feb 2022 1:02 PM GMT

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അന്തസ്സും ആത്മാഭിമാനവും വർധിപ്പിക്കുന്നതിൽ വിജയിച്ചുവെന്നും മന്ത്രി

പുതിയ ഇന്ത്യ നിർമിക്കണമെങ്കിൽ പുതിയ ഉത്തർപ്രദശ് കൂടി വേണമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ഷാജഹാൻപൂർ നിയോജക മണ്ഡലത്തിലെ കത്രയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കാലത്തിന്റെ ആവശ്യം നിറവേറ്റാൻ ജനങ്ങൾ ബിജെപിക്ക് പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ഉത്തർപ്രദേശിന്റെ ഭാഗ്യം എഴുതണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

'ഇത്തവണത്തെ തെരഞ്ഞെടുപ്പ് പുതിയ ഉത്തർപ്രദേശ് സൃഷ്ടിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ്, കാരണം പുതിയ ഇന്ത്യ നിർമ്മിക്കണമെങ്കിൽ, അതിനായി പുതിയ ഉത്തർപ്രദേശ് കൂടി വേണം, ജനങ്ങൾക്ക് മാത്രമേ അതിന് സാധിക്കൂ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അന്തസ്സും ആത്മാഭിമാനവും വർധിപ്പിക്കുന്നതിൽ വിജയിച്ചു, നേരത്തെ, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ കാഴ്ചപ്പാട് ഗൗരവമായി എടുത്തിരുന്നില്ല, ഇന്ന് ഇന്ത്യ എന്തെങ്കിലും പറഞ്ഞാൽ ലോകം മുഴുവൻ അത് കേൾക്കുന്നു, മന്ത്രി പറഞ്ഞു. ഇന്ത്യൻ സൈനികർ പാകിസ്ഥാന്റെ മണ്ണിൽ പോയി തീവ്രവാദികളെ ഇല്ലാതാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ഉറിയിലും പുൽവാമയിലും ഇന്ത്യയുടെ അർദ്ധസൈനിക സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സായുധ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകളെയും വ്യോമാക്രമണങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഈ നീക്കത്തോടെ, 'ഇന്ത്യ ഇനി ഒരു ദുർബല രാജ്യമല്ലെന്നതിന്റെ വ്യക്തമായ സൂചന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കേന്ദ്ര മന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

Similar Posts