India
ഭരണഘടനയാണ് രാജ്യത്തിന്‍റെ കരുത്തെന്ന് പ്രധാനമന്ത്രി
India

ഭരണഘടനയാണ് രാജ്യത്തിന്‍റെ കരുത്തെന്ന് പ്രധാനമന്ത്രി

Web Desk
|
26 Nov 2022 7:31 AM GMT

പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു

ഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്‍റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ജനാധിപത്യത്തിന്‍റെ തന്നെ മാതാവാണ് ഇന്ത്യൻ ഭരണഘടനയെന്നും മോദി പറഞ്ഞു. സുപ്രീംകോടതിയിലെ ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു .

മുംബൈ ഭീകരാക്രമണ വാർഷിക ദിനത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടാണ് പ്രധാന മന്ത്രി ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിച്ച് തുടങ്ങിയത്. സ്വാതന്ത്ര്യം ലഭിച്ചാൽ അത് കാത്തു സൂക്ഷിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന് കരുതിയിരുന്ന ലോകം ഇന്ന് ഇന്ത്യയുടെ വളർച്ചയെ പ്രതീക്ഷയോടെ നിരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.നമ്മുടെ ഭരണഘടനയാണ് നമ്മുടെ കരുത്തെന്നും മോദി ഓർമിപ്പിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം കേവലം നിയമ വ്യവഹാരങ്ങളുടെത് മാത്രമല്ലെന്നും മനുഷ്യൻ നേരിട്ട പ്രതിസന്ധികളുടെയും ത്യാഗത്തിന്‍റെയും ചരിത്രം കൂടിയാണ് എന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. പാർശ്വവൽകരിക്കപ്പെട്ട ജന വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാൻ പൂർണ പ്രയത്നം നടത്തണമെന്നും രാജ്യത്തെ ന്യായാധിപന്മാരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു, സുപ്രീംകോടതിയിലെ ന്യായാധിപന്മാർ, രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ എന്നിവരും സുപ്രീംകോടതിയിൽ നടന്ന ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്തു.

Similar Posts