പഞ്ചാബില്‍ പാക് ഡ്രോണ്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെത്തി
|പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഉഞ്ച തകാല ഗ്രാമത്തിലാണ് സംഭവം
പഞ്ചാബ്: പഞ്ചാബിലെ അതിര്‍ത്തി ഗ്രാത്തില്‍ നിന്നും പാക് ഡ്രോൺ ഉപേക്ഷിച്ച ചൈനീസ് പിസ്റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ബി.എസ്.എഫ് കണ്ടെത്തി. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഉഞ്ച തകാല ഗ്രാമത്തിലാണ് സംഭവം. നാല് ചൈനീസ് നിർമ്മിത പിസ്റ്റളുകൾ, എട്ട് മാഗസിനുകളുമാണ് കണ്ടെത്തിയത്. പ്രദേശത്തെ കനത്ത മൂടൽമഞ്ഞ് മറയാക്കിയാണ് അജ്ഞാത സംഘം രാജ്യത്തേക്ക് ആയുധം കടത്തിയതെന്ന് സൈന്യം പറഞ്ഞു.
പാകിസ്താനോട് ചേർന്നുള്ള അതിർത്തി മേഖലയിൽ നിന്നും ഡ്രോൺ ശബ്ദം കേട്ടുവെന്നും ഉടൻ തന്നെ ആ ദിശയിലേക്ക് വെടിയുതിർക്കുകയുമായിരുന്നുവെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
''എന്തോ വീഴുന്നതായുള്ള ശബ്ദം കേട്ടു. പിന്നീട് ഉഞ്ച തകാല ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നും മരം കൊണ്ട് നിർമ്മിച്ച ഒരു പെട്ടി കണ്ടെത്തി. ഈ പെട്ടിയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്''. ബി.എസ്.എഫ് പുറത്തിറക്കിയ പ്രസ്തവനയിൽ പറയുന്നു. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി സേന അറിയിച്ചു
#BSF recovered 4 pistols and 8 magazines with 47 rounds from a field on the outskirts of the village Uncha Takala #Gurdaspur.#Punjab pic.twitter.com/SDUeA4NwyE
— United News of India (@uniindianews) January 18, 2023