ബംഗാളില്‍ ഇനി സര്‍വകലാശാലകളുടെ ചാന്‍സലര്‍ മുഖ്യമന്ത്രി; മന്ത്രിസഭ അംഗീകാരം നല്കി
|നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നതോടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നഷ്ടമാകും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന നിർദേശം മന്ത്രിസഭ അംഗീകരിച്ചു. നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നതോടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നഷ്ടമാകും.
ജൂൺ 10ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍വകലാശാലകളുടെ മാത്രമല്ല, കാര്‍ഷിക ആരോഗ്യ വകുപ്പിന് കീഴിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയും മുഖ്യമന്ത്രിക്ക് ലഭിക്കും. ബിൽ പാസാകുന്നതോടെ മമത ബാനര്‍ജിയായിരിക്കും സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗവർണർ ജഗ്ദീപ് ധൻഖറിന് ചാൻസലർ പദവി നഷ്ടമാകും.
ബംഗാളില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നിരവധി വിഷയങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 2019 ജൂലൈയില്‍ സ്ഥാനമേറ്റതു മുതല്‍ ഗവര്‍ണര്‍ ജഗ്ദീപ് ധൻഖറും മമത സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. പുതിയ തീരുമാനത്തോടെ ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തിയേക്കും.
വെസ്റ്റ് ബംഗാള്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ് ബോര്‍ഡ് നിര്‍ത്തലാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്റ്റാഫ് സെലക്ഷന് കമ്മീഷന് വഴിയായിരിക്കും ഇനി റിക്രൂട്ട്മെന്റ്.
Summary- The West Bengal cabinet on Monday gave its approval to remove the governor and make the chief minister the chancellor of all state run agriculture, health and animal resources universities, in addition to those under the education department