India
ബംഗാളില്‍ തെറ്റുപറ്റിയതായി സി.പി.എം; ഐ.എസ്.എഫുമായുള്ള സഖ്യം മതേതര പ്രതിച്ഛായയെ ബാധിച്ചു
India

ബംഗാളില്‍ തെറ്റുപറ്റിയതായി സി.പി.എം; ഐ.എസ്.എഫുമായുള്ള സഖ്യം മതേതര പ്രതിച്ഛായയെ ബാധിച്ചു

Web Desk
|
4 July 2021 9:34 AM GMT

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം ഐ‌എസ്‌എഫിന് മത്സരിച്ച 27 സീറ്റില്‍ ഒരെണ്ണം ലഭിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരെഞ്ഞെടുപ്പിൽ സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടി പരാജയപ്പെട്ടെന്ന് സി.പി.എം ഘടകം. ഇടതുപക്ഷവും സംയുക്ത മോർച്ചയും നേരിട്ടത് വൻ ദുരന്തമാണ്. സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും ഇടതു ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ലെന്നും തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. "പാർട്ടിയുടെ മിക്കവാറും എല്ലാ ബഹുജന സംഘടനകളും തങ്ങളുടെ റിപ്പോർട്ടുകളിൽ ഐ‌.എസ്‌.എഫുമായുള്ള സഖ്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി പറയുന്നു. ഐ‌എസ്‌എഫ് ഒരു മതേതര ഫോറമാണെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ഒരു മുസ്ലീം പുരോഹിതനെ (അബ്ബാസ് സിദ്ദിഖി) അവരുടെ നേതാവായി പ്രഖ്യാപിച്ചു. അതിനാൽ, ഐ.എസ്.എഫ് ഒരു സാമുദായിക സംഘടനയാണെന്ന ധാരണ ജനങ്ങൾക്ക് ഉണ്ടായിരുന്നു, അവരുമായുള്ള സഖ്യം നമ്മുടെ ശക്തമായ മതേതര പ്രതിച്ഛായയെ ബാധിച്ചു."

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം ഐ‌എസ്‌എഫിന് മത്സരിച്ച 27 സീറ്റില്‍ ഒരെണ്ണം ലഭിച്ചു.

Related Tags :
Similar Posts