പശ്ചിമഘട്ടം; അന്തിമ വിജ്ഞാപനം വരാത്തത് കേരളം വിവരം നൽകാത്തതിനാലെന്ന് കേന്ദ്രം
|1337.24 ചതുരശ്ര കിലോ മീറ്റര്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
പശ്ചിമഘട്ടമേഖലയിൽ ഇഎസ്എ ഇളവുവേണ്ട മേഖലകളുടെ വിശദാംശങ്ങൾ നൽകാതെ കേരളം. 1337.24 ചതുരശ്ര കിലോ മീറ്റര്‍ (ഇഎസ്എ) പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ ഈ മേഖലകളുടെ വിവരങ്ങൾ സംസ്ഥാനം നൽകിയിട്ടില്ല. ഇതാണ് അന്തിമ വിഞ്ജാപനം ഇറക്കാന്‍ വൈകുന്നതെന്നും കേന്ദ്രം പറയുന്നു. എം പിമാരുമായുള്ള യോഗത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽനിന്ന് നിലവിൽ 23 പരിസ്ഥിതിദുർബലമേഖലകൾ സംബന്ധിച്ചുള്ള നിർദേശങ്ങളാണ് മന്ത്രാലയത്തിനു ലഭിച്ചിട്ടുള്ളത്. ഇവയിലെല്ലാം തന്നെ കരടുവിജ്ഞാപനങ്ങൾ തയ്യാറായിരുന്നു. എന്നാൽ, അതിനുവേണ്ട വിവരങ്ങൾ കേരളസർക്കാർ നൽകാത്തതിനാൽ അന്തിമവിജ്ഞാപനം തയ്യാറാക്കാനായില്ലെന്ന് നേരത്തെ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനികുമാർ ചൗബേ ലോക്സഭയില്‍ ഇടുക്കി എംപി ഡീന്‍ കുരിയാക്കോസിന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.